സിബ്ലിംഗ് റിവൾറി

സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുതയും വഴക്കുകളും കൊലപാതകത്തില്‍ വരെയെത്തുന്ന സംഭവങ്ങള്‍ അടുത്തിടെ കൂടിവരുന്നുണ്ട്. ഇരയും പ്രതിയും ഒരേ മാതാപിതാക്കളുടെ മക്കളാകുന്നത് കൊണ്ടുതന്നെ കുടുംബത്തിലേക്ക് ദുരന്തത്തിന്റെ തീക്കനലുകള്‍ ചൊരിയുന്ന ഇത്തരം സംഭവങ്ങള്‍ മാതാപിതാക്കളേയും മറ്റുള്ളവരേയും വല്ലാത്ത നിസ്സഹായ അവസ്ഥയിലേയ്ക്ക് എത്തിക്കും. ജീവിതാവസാനം വരെ പരസ്പരം പങ്കിട്ടും സഹായിച്ചും സഹകരിച്ചും സ്നേഹിച്ചും ജീവിക്കണം എന്നാഗ്രഹിക്കുന്ന മക്കള്‍ തമ്മിലുള്ള ശത്രുത ഏറ്റവും കൂടുതല്‍ നീറ്റുന്നതും മാതാപിതാക്കളെ തന്നെയാവും.

Read →