മനഃശാസ്ത്ര കാഴ്ചപ്പാടുകൾ ഭാഗം - 2

Listen now (5 min) | (Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.) ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്നത് ശൂന്യമായ ഒരു സ്ലേറ്റ് പോലെയാണെന്നാണ് ഇംഗ്ലീഷ് തത്വചിന്തകനായ ജോൺ ലോക്ക് (1632-1704) പറഞ്ഞിരിക്കുന്നത്. ആ ശൂന്യമായ സ്ലേറ്റിൽ പിന്നീട് അറിവുകൾ പതിയുന്നു. പഠിതാവിനെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ സമീപനത്തെക്കുറിച്ച് പറയുമ്പോൾ ജോൺ ലോക്കിൻ്റെ തത്വചിന്ത ഈ ആശയത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. പഠിതാവിനെ വിദ്യാഭ്യാസ സമീപനത്തിൻ്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന ഈ സമീപനത്തെ ലോക്കിൻ്റെ തത്വചിന്തകൾ മാത്രമല്ല, ഡേവിഡ് ഹ്യൂമിൻ്റെയും (1711-1776) ജോർജ് ബെർക്ക്ലിയുടെയും (1685-1753) ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്.

Listen →