Mar 21 • 4M

മനഃശാസ്ത്ര കാഴ്ചപ്പാടുകൾ ഭാഗം - 6

ഇന്നത്തെ ഭാഗത്തിൽ നമ്മൾ ന്യൂറൽ നെറ്റ്‌വർക്കുകളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.

Rahul Nair
Comment
Share
 
1.0×
0:00
-3:53
Open in playerListen on);
Episode details
Comments

A

1990 കളിൽ കമ്പ്യൂട്ടർ താരതമ്യങ്ങൾക്ക് പകരമായി ന്യൂറൽ നെറ്റ്‌വർക്ക് എന്ന ആശയം വന്നു. ഒരു ന്യൂറൽ നെറ്റ് വർക്ക് എന്ന് പറയുന്നത് ഒരു കൂട്ടം നോഡുകൾക്ക് സമാനമാണ്. ഓരോ നോഡുകളിലും ചില പ്രത്യേക വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോ നോഡും ഒന്നുകിൽ ഉത്തേജന സ്വഭാവമുള്ളതോ അല്ലെങ്കിൽ നിയന്ത്രണ സ്വഭാവമുള്ളതോ ആണ്. നോഡുകളെല്ലാം സമാനമായ നെറ്റ്‌വർക്കിലെ നോഡുകളുമായും നെറ്റ്‌വർക്കുകൾ മറ്റ് നെറ്റ്‌വർക്കുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അത് പോലെ തന്നെ ഒരു നോഡ് സജീവമാകുമ്പോൾ സമാനമായ മറ്റ് നോഡുകളും സജീവമാകും.

ഉത്തേജന സ്വഭാവമുള്ള നോഡുകളാണെങ്കിൽ അത് ചോദ്യം ചോദിക്കുന്നത് പോലെയുള്ള ഭാഷാപരമായ പ്രവർത്തനങ്ങളിലേക്ക് നയിക്കും. അതായത് ചുണ്ടുകളുടെ ചലനം, ശബ്ദനാളത്തിൻ്റെ വൈബ്രേഷൻ, ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിയന്ത്രിക്കൽ എന്നിവ നടക്കും.

എന്നാൽ നിയന്ത്രണ സ്വഭാവമുള്ള നോഡുകളാണെങ്കിൽ അത് സജീവമാകുന്നതോടെ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി അത് നിയന്ത്രിക്കും. ഉദാഹരണത്തിന് നിങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ അത് കേൾക്കാനായി നിങ്ങൾ സംസാരം നിർത്തുന്നത്.

കമ്പ്യൂട്ടറിന് പകരം ന്യൂറൽ നെറ്റ്‌വർക്ക് വന്നത് കൊഗ്നിറ്റീവ് സൈക്കോളജിയിലെ ഒരു പ്രധാന വികാസമായി കണക്കാക്കുന്നുണ്ടെങ്കിലും മനുഷ്യൻ്റെ പെരുമാറ്റത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ കാരണമായെങ്കിലും യഥാർത്ഥത്തിൽ അർത്ഥവ്യാപ്തി സംബന്ധിച്ച് ചെറിയ വ്യത്യാസം മാത്രമേ ഇത് തമ്മിലുള്ളൂ. നമ്മൾ മുകളിൽ പറഞ്ഞ നെറ്റ്‌വർക്കും ഇൻ്റർനെറ്റും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. ഇന്റർനെറ്റും കമ്പ്യൂട്ടറുകളുടെ ഒരു നെറ്റ്‌വർക്ക് ആണ്. എന്ത് കാണണം എന്നും എന്ത് കാണണ്ട എന്നും വെബ്സൈറ്റുകളും മറ്റും സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെയും ഗ്രൂപ്പുകളിൽ അംഗമാവുന്നതിലൂടെയും നമ്മൾ നിയന്ത്രിക്കുന്നു.

മനുഷ്യമനസ്സ് ഒരു നെറ്റ്‌വർക്ക് ആണെന്ന ആശയം മനഃശാസ്ത്രത്തിന്റെ വളർച്ചക്ക് സഹായകമായിട്ടുണ്ട്.

ഇന്ന് മനഃശാസ്ത്രം എന്ന് പറയുന്നത് കോഗ്നിറ്റിവിസത്തിന്റെയും ബിഹേവിയറിസത്തിന്റെയും സമന്വയമാണ്. ചികിത്സക്കായും പ്രശ്‌നപരിഹാരത്തിനായും സൈക്കോളജിസ്റ്റുകൾ കോഗ്നിറ്റീവ് ബിഹേവിയറൽ സമീപനമാണ് സ്വീകരിക്കുന്നത്. ഈ രീതിയിലൂടെ ചിന്താരീതികളെ വിശദമായി മനസിലാക്കുകയും ഓരോ വ്യക്തികളെയും അവരവരുടെ പരിസ്ഥിതിയിൽ നിരീക്ഷിക്കാൻ കഴിയുകയും ചെയ്യും. അവർ മുഖത്ത് ഉത്കണ്ഠയുടെയും ആത്‍മവിശ്വാസത്തിന്റെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ മുഖത്തു നിന്ന് വലിച്ചെടുക്കുന്നതിന് ഒപ്പം ഓരോ സന്ദർഭങ്ങലേക്കുറിച്ചുള്ള

അവരുടെ കാഴ്ചപ്പാട് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.

കോഗ്നിറ്റീവ് സൈക്കോളജി, കോഗ്നിറ്റീവ് ന്യൂറോ സയൻസ്, സോഷ്യൽ കൺസ്ട്രക്ടിവിസം എന്നിവ ഉൾക്കൊള്ളുന്നതാണ് ആധുനിക കോഗ്നിറ്റീവ് സമീപനം. വ്യക്തികൾ എങ്ങനെ ചിന്തിക്കുന്നു, തീരുമാനങ്ങൾ എടുക്കുന്നു, പ്രശ്‌നങ്ങൾക്ക് എങ്ങനെ പരിഹാരം കാണുന്നു, എങ്ങനെ ഭാഷ ഉപയോഗിക്കുന്നു തുടങ്ങിയവ വിശദീകരിക്കുന്ന പ്രക്രിയകളെ കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുകൾ പഠിക്കുന്നു.

കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റുകൾ ബ്രെയിൻ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഗ്നിറ്റീവ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന വ്യക്തി യുടെ മസ്‌തിഷ്‌കപ്രവർത്തനം പരിശോധിക്കുന്നു. ഉദാഹരണത്തിന്, മസ്തിഷ്കം എങ്ങനെയാണ് വിവരശേഖരണം നടത്തുന്നത്, ഓർമകൾ ഉണ്ടാക്കുന്നത്, ഭാഷ എങ്ങനെയാണ് പഠിക്കുന്നത് എന്നതിലൊക്കെയാണ് അവർ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. സോഷ്യൽ കൺസ്ട്രക്ടിവിസത്തിൽ മനഃശാസ്ത്രത്തോടുള്ള ഘടനാപരമായ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ യാഥാർഥ്യ ബോധം സാമൂഹികമായി നിർമ്മിക്കപ്പെട്ടതാണെന്ന് പറയുന്നു.

കോഗ്നിറ്റീവ് സൈക്കോളജിക്ക് കാലക്രമേണ വികസിക്കുകയും നിരവധി മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്‌തെങ്കിലും മനശാസ്ത്ര ത്തിന് ഇത് നൽകിയ സംഭാവന വളരെ വലുതാണ്.

Read Huddle in the new Substack app
Now available for iOS