Mar 14 • 3M

മനഃശാസ്ത്ര കാഴ്ചപ്പാടുകൾ ഭാഗം - 5

ബിഹേവിയറിസവും കോഗ്നിറ്റീവ് സൈക്കോളജിയും

Rahul Nair
Comment
Share
 
1.0×
0:00
-3:23
Open in playerListen on);
Episode details
Comments

നമ്മൾ ഇത് വരെ 4 ഭാഗങ്ങളിലായി വിവിധ മനഃശാസ്ത്ര കാഴ്ചപ്പാടുകൾ ചർച്ച ചെയ്തു. ഇന്ന് നമുക്ക് ബിഹേവിയറിസവും കോഗ്നിറ്റീവ് സൈക്കോളജിയും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം.

നിരീക്ഷണങ്ങൾക്ക് പ്രാധാന്യമുള്ള ബിഹേവിയറിസത്തിൽ മസ്തിഷ്കത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു എങ്കിലും കോഗ്നിറ്റീവ് സമീപനത്തിൽ മസ്തിഷ്കത്തിനും അതിന്റെ പ്രവർത്തനങ്ങൾക്കും കേന്ദ്രസ്ഥാനം തന്നെ നൽകി. ഈ രണ്ടു സമീപനങ്ങളും ഒരു സ്പെക്ട്രത്തിന്റെ ഇരുധ്രുവങ്ങളിലാണെങ്കിലും കോഗ്നിറ്റീവ് സൈക്കോളജിയുടെ ആവിർഭാവം ബിഹേവിയറിസത്തിലെ വിടവ് നികത്താൻ ശ്രമിച്ചു.

കോഗ്നിറ്റീവ് അഥവാ വൈജ്ഞാനിക സമീപനം മാനസിക പ്രക്രിയകൾ പരിശോധിച്ച് മനുഷ്യന്റെ പെരുമാറ്റം വിശദീകരിക്കാൻ ശ്രമിക്കുന്നു. നമ്മുടെ ചിന്തകൾ, ഭാഷ, ഓർമ്മ, തീരുമാനം എടുക്കാനുള്ള കഴിവ്, ശ്രദ്ധ, വിവരങ്ങൾ വിശകലനം ചെയ്യൽ തുടങ്ങിയ വൈജ്ഞാനിക വശങ്ങളെ വിശദീകരിക്കാനാണ് കോഗ്നിറ്റീവ് സൈക്കോളജി ശ്രമിക്കുന്നത്. ഈ വിവരങ്ങൾ തന്നെയാണ് നിരീക്ഷിക്കാൻ കഴിയില്ല എന്ന കാരണത്താൽ ബിഹേവിയറിസം അവഗണിച്ചത്.

കോഗ്നിറ്റീവ് സമീപനം പിന്തുടരുന്നവരുടെ അഭിപ്രായത്തിൽ മനുഷ്യന്റെ പ്രവർത്തനം ചിന്തകളാൽ നിർണ്ണയിക്കപ്പെടുന്നു. മനുഷ്യമനസ്സിന്റെ പ്രവർത്തനം ഒരു കമ്പ്യൂട്ടറുപോലെയാണ്. ഇന്ദ്രിയങ്ങൾ വഴി വിവരങ്ങൾ ശേഖരിക്കുകയും മസ്തിഷ്കത്തിൽ അത് പ്രൊസസ് ചെയ്യപ്പെടുകയും മോട്ടോർ സിസ്റ്റം വഴി പെരുമാറ്റത്തിന്റെ രൂപത്തിൽ ഔട്ട്പുട്ട് വരികയും ചെയുന്നു.

വിവരസാങ്കേതിക വിദ്യയുടെ വളർച്ച മാനസിക പ്രക്രിയകളെക്കുറിച്ചുള്ള പഠനത്തിൽ പുതിയ താൽപ്പര്യം വളരുന്നതിന് കാരണമായി.

1950കളിൽ മനഃശാസ്ത്രജ്ഞർ മാനസിക പ്രക്രിയകളെപ്പറ്റി പഠിക്കാൻ ഉത്സാഹം കാണിക്കുകയും അന്ന് പ്രബലമായിരുന്ന ബിഹേവിയറിസത്തിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തു. ഇതിനെ കോഗ്നിറ്റീവ് റെവല്യൂഷൻ എന്ന് ചിലപ്പോഴോക്കെ പറയാറുണ്ട്. മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ ആവേശകരമായ നിരവധി മാറ്റങ്ങൾക് ഇത് കാരണമായിട്ടുണ്ട്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ വളർച്ച മാനസിക പ്രക്രിയകളെക്കുറിച്ചുള്ള പഠനത്തിൽ പുതിയ താൽപ്പര്യം വളരുന്നതിന് കാരണമായി.

കുട്ടികൾ എങ്ങനെയാണ് ഭാഷ സ്വായത്തമാക്കുന്നത് എന്ന വിഷയത്തിൽ 1950കളിൽ ബിഹേവിയറിസ്റ്റുകളും ലിംഗ്വിസ്റ്റുകളും തമ്മിൽ കടുത്ത സംവാദങ്ങൾ നടന്നു. ബി.എഫ്. സ്കിന്നറുടെ നേതൃത്വത്തിലുള്ള ബിഹേവിയറിസ്റ്റുകൾ ഭാഷ പഠനത്തിലൂടെയാണ് സ്വായത്തമാക്കുന്നതെന്ന് വാദിച്ചു. എന്നാൽ നോം ചോംസ്കിയുടെ നേതൃത്വത്തിലുള്ള ലിംഗ്വിസ്റ്റുകൾ ഇന വാദത്തെ എതിർത്തു. അതിലുള്ള പോലെ കാര്യങ്ങൾ അത്ര ലളിതമല്ലെന്നും മനുഷ്യൻ ഭാഷ സ്വായത്തമാക്കാനായി പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്നും ലിംഗ്വിസ്റ്റുകൾ പറഞ്ഞു. ഇതനുസരിച്ച് ഭാഷ മനുഷ്യസഹജമാണ്.

ഇന്ന് നമ്മൾ ബിഹേവിയറിസവും കോഗ്നിറ്റീവ് സൈക്കോളജിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങലാണ് പറഞ്ഞത്. വരുന്ന ഭാഗങ്ങളിൽ നമുക്ക് കൂടുതൽ മനഃശാസ്ത്ര കാഴ്ചപ്പാടുകൾ പരിചയപ്പെടാം.

Read Huddle in the new Substack app
Now available for iOS