Mar 7 • 5M

മനഃശാസ്ത്ര കാഴ്ചപ്പാടുകൾ ഭാഗം - 4

1
 
1.0×
0:00
-4:59
Open in playerListen on);
Episode details
Comments

കഴിഞ്ഞ ഭാഗത്തിൽ നമ്മൾ ബിഹേവിയറിസത്തിനെക്കുറിച്ചാണ് പറഞ്ഞു നിർത്തിയത്. എന്നാൽ വൈജ്ഞാനിക സമീപനത്തിൻ്റെ ഉയർച്ചയും മാനസിക പ്രക്രിയകളെക്കുറിച്ചുള്ള പഠനവും മാനസിക പ്രക്രിയകളെക്കുറിച്ചുള്ള പഠനവും ബിഹേവിയറിസത്തിലുള്ള താൽപ്പര്യം കുറയുന്നതിന് കാരണമായി. എങ്കിലും ബിഹേവിയറിസത്തിലെ തത്വങ്ങൾ ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് ബിഹേവിയറിസ്റ്റ് തത്വങ്ങൾ ഉപയോഗിക്കുന്നുണ്ട്.

കുട്ടികളുടെ പ്രേരണകളെ റിവാർഡ്സും ഇൻസെന്റീവും ഉപയോഗിച്ചു സ്വാധീനിക്കാം എന്ന് 2002ൽ Motivation in Education: Theory, Research and Applications എന്ന പുസ്തകത്തിൽ പിൻട്രിച്ചും ഷങ്കും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ റിവാർഡ്സും ഇൻസെന്റീവും ഒന്നല്ല.

ബിഹേവിയറിസ്റ്റ് കാഴ്ചപ്പാടിൽ റിവാർഡ് എന്ന് പറയുന്നത് ഒരു നിർദിഷ്ട പെരുമാറ്റം അല്ലെങ്കിൽ ഒരു കാര്യത്തിൽ മികവ് പുലർത്തുമ്പോൾ, അതിന് സമ്മാനമായി കൊടുക്കുന്നതാണ്. ഉദാഹരണത്തിന് 100% ഹാജർ ഉള്ള കുട്ടിക്ക് ഗോൾഡ്‌ സ്റ്റാർ സ്റ്റിക്കറും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നത്.

ഒരു പ്രത്യേക തരം പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കാനോ അല്ലെങ്കിൽ നിരുത്സാഹപ്പെടുത്താനോ നൽകുന്ന വാഗ്ദാനം ഇൻസെന്റീവ് ആണ്. ഉദാഹരണത്തിന് ഗോൾഡ്‌ സ്റ്റാർ സ്റ്റിക്കറും സർട്ടിഫിക്കറ്റും നൽകാം എന്ന് പറയുന്നത് ഇൻസെന്റീവും അത് നൽകുന്നത് റിവാർഡും ആണ്.

നെഗറ്റീവ് ആയിട്ടുള്ള പെരുമാറ്റം നിയന്ത്രിക്കാനും ഇൻസെന്റീവ് ഉപയോഗിക്കാം. ഉദാഹരണത്തിന് ഹോം വർക്ക് കൃത്യമായി ചെയ്തില്ല എങ്കിൽ ഡിറ്റൻഷൻ നൽകും എന്ന് പറയുന്നത്.

റിവാർഡ്സും ഇൻസെന്റീവും ഹ്രസ്വകാലത്തേക്ക് ഫലപ്രദമാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് ഉപയോഗപ്പെടാൻ സാധ്യതയില്ല.

19ആം നൂറ്റാണ്ടിന്റെ പകുതിയോടെ സൈക്കോ ഡൈനമിക് കാഴ്ചപ്പാടിനെയും ബിഹേവിയറിസ്റ് കാഴ്ചപ്പാടിനെയും വെല്ലുവിളിച്ചുകൊണ്ട് പുതിയ ഒരു സമീപനം ഉയർന്നു വന്നു. പെരുമാറ്റം അബോധശക്തികളാൽ നിയന്ത്രിക്കപ്പെടുന്നു എന്ന ഫ്രോയ്ഡിയൻ ആശയത്തെ ഹ്യൂമണിസ്റ്റുകൾ എതിർത്തു. മനുഷ്യന്റെ പെരുമാറ്റം ബാഹ്യ ഉത്തേജനങ്ങളോടുള്ള പ്രതികരണം ആണെന്ന ബിഹേവിയറിസ്റ്റ് ആശയത്തെയും അവർ തള്ളിക്കളഞ്ഞു. പകരം സ്വതന്ത്ര ഇച്ഛ, വ്യക്തിപരമായ വളർച്ച, ജീവിതത്തിന്റെ അർത്ഥവും മൂല്യവും കണ്ടെത്തൽ എന്നിവയിലാണ് ഹ്യുമനിസ്റ്റ് സമീപനം ശ്രദ്ധ കേന്ദ്രികരിച്ചത്.

ഹ്യുമനിസ്റ്റ് കാഴ്ചപ്പാടിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അബ്രഹാം മാസ്ലോ. ഈ കാഴ്ചപ്പാട് അനുസരിച്ച് പ്രചോദനത്തെക്കുറിച് ഏറ്റവും സ്വാധീനമുള്ള ഹ്യൂമണിസ്റ്റ് വിശദീകരണമായ ആവശ്യങ്ങളുടെ ശ്രേണി സൃഷ്ടിച്ചത് അബ്രഹാം മാസ്ലോ ആണ്. മാസ്ലോ യുടെ ആശയം അനുസരിച്ച് മനുഷ്യന്റെ ആവശ്യങ്ങളെ 5 ആയി തിരിക്കാം.

1-Physiological Needs - അതായത് ശരീരത്തിന്റെ അവശ്യങ്ങൾ ( ഉദാ ജലം, ഭക്ഷണം, വിശ്രമം തുടങ്ങിയവ.

2-Safety Needs - സുരക്ഷിതത്വം.

3- Belongingness and Love Needs- അടുത്ത ബന്ധങ്ങൾ, സൗഹൃദങ്ങൾ

4- Esteem Needs- അഭിമാനം, ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കൽ

5- Self actualisation - സർഗാത്മക പ്രവർത്തനങ്ങൾ, കഴിവിന്റെ പരമാവധി പുറത്തെടുക്കൽ.

ഈ കാഴ്ചപ്പാട് അനുസരിച്ച് self actualisation നേടിയെടുക്കുന്നത് ഒരു വ്യക്തി അയാളുടെ പൂർണ്ണമായ കഴിവ് തിരിച്ചറിയുകയും അത് സാക്ഷാത്കരിക്കുകയും ചെയ്യുന്നതിലൂടെയാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെയും, ഉത്തരവാദിത്തതിന്റെയും വ്യക്തിഗത വളർച്ചയുടെയും ആത്മാഭിമാനത്തിന്റെയും പ്രാധാന്യം ഹ്യൂമനിസ്റ്റുകൾ ഉയർത്തി കാട്ടി.

ഹ്യൂമനിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകാനുള്ള കഴിവ് നമുക്ക് ഉണ്ട്.

മനഃശാസ്ത്രത്തിൽ പരിമിതമായ സ്വാധീനം മാത്രമാണ് ഹ്യൂമനിസം ചെലുത്തിയതെങ്കിലും അത് പ്രധാനപ്പെട്ട ചില സംഭാവനകൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് കാൾ റോജർസ് സൈക്കോതെറാപ്പിയിൽ

ഹ്യൂമനിസ്റ്റ് തത്വങ്ങൾ പ്രയോഗിച്ചു. മാസ്ലോയുടെ ആശയങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ ശാരീരികവും സാമൂഹികവും വൈകാരികവുമായ ക്ഷേമത്തെ കുറിച്ച് ശ്രദ്ധിക്കുന്നതിന് കാരണമായി.

പോസിറ്റീവ് മനഃശാസ്ത്രത്തിന്റെ തുടക്കത്തിനും ഹ്യൂമനിസ്റ്റ് ആശയങ്ങൾ കാരണമായിട്ടുണ്ട്. മനഃശാസ്ത്രത്തിലെ പല സമീപനങ്ങളും സമൂഹത്തിലെ തെറ്റുകളിൽ ശ്രദ്ധയൂന്നിയപ്പോൾ പോസിറ്റീവ്

മനഃശാസ്ത്രം ജീവിതം എങ്ങനെ കൂടുതൽ സംതൃപ്തമാക്കാമെന്നും നമ്മുടെയുള്ളിലെ മികവ് എങ്ങനെ പുറത്തെടുക്കാം എന്നതിലുമാണ് ശ്രദ്ധ ചെലുത്തിയത്. മനുഷ്യന്റെ പെരുമാറ്റത്തിലെ പോസിറ്റീവും ക്രിയാത്മകവും വൈകാരികമായി സംതൃപ്തമാക്കുകയും ചെയ്യുന്ന വശങ്ങൾ മനസിലാക്കുന്നതിനായി മനഃശാസ്ത്ര സിദ്ധാന്തങ്ങളും ഗവേഷണവും ഒക്കെ ഉപയോഗിക്കുന്നതിലാണ് ഹ്യൂമനിസം ശ്രദ്ധയൂന്നിയത്.

കൂടുതൽ മനശാസ്ത്ര കാഴ്ചപ്പാടുകൾ നമുക്ക് വരുന്ന ഭാഗങ്ങളിൽ പരിചയപ്പെടാം.