Jan 18 • 5M

നിങ്ങളുടെ വാക്കുകൾ മറ്റൊരു മനുഷ്യനെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Cimona Sebastian
Comment
Share
 
1.0×
0:00
-4:41
Open in playerListen on);
Episode details
Comments

പലപ്പോഴും നിങ്ങൾക്ക് ജോലി ലഭിച്ചോ, കല്യാണം ആയില്ലേ തുടങ്ങിയ ചോദ്യങ്ങളുമായി ഒരു കാഷ്വൽ സംഭാഷണം ആരംഭിച്ചേക്കാം. സംഭാഷണം രസകരമായി നടക്കുമ്പോൾ നിങ്ങൾ തടിച്ചിരിക്കുന്നു, നിങ്ങൾ വിഡ്ഢിയാണ് എന്നൊക്കെ സാഹചര്യം അനുസരിച്ച് പറഞ്ഞിട്ടുണ്ടാകും. നിങ്ങൾ അത് തമാശയ്‌ക്കോ നിങ്ങളുടെ സാഹചര്യത്തിനനുസരിച്ച് ഗൗരവമായോ പറഞ്ഞതാകാം. ഇത് ഒരാളെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… നിങ്ങളുടെ വാക്കുകൾക്ക് ഒരു വ്യക്തിയെ വളർത്താനോ തളർത്താനോ  കഴിയുമെന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. വളരെ കഠിനമായി തോന്നുന്നു, അല്ലേ? എന്നാൽ സത്യമാണ്.

ഞാനൊരു സംഭവം പങ്കുവെക്കാം!

അടുത്തിടെ ഞാൻ 25 വയസ്സുള്ള ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. ഡിസ്റ്റിംഗ്ഷനോടെ ബിരുദം പൂർത്തിയാക്കിയ അവൾക്ക് പുറത്തിറങ്ങി ആളുകളെ കാണാൻ ഭയമാണ്. ബന്ധുക്കൾ വീട്ടിൽ വന്നാൽ പനി പിടിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാവില്ല. പുറത്ത് പോകേണ്ടി വന്നാൽ അമ്മ കൂടെ വേണം, ഒരു കടയിലും പോകാൻ സമ്മതിക്കില്ല. ആവശ്യമുള്ളത് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുക എന്നതാണ് അവൾ ചെയ്യുന്നത്, അവളുടെ വീട്ടിൽ എത്തുന്നതുവരെ അവൾക്ക് ഹൃദയമിടിപ്പും വിയർപ്പും ഉണ്ടാകും. അവളുടെ മാതാപിതാക്കൾ വിഷമത്തിലാണ്, ഞാൻ അവളോട് സംസാരിക്കണമെന്ന് അവർ ആഗ്രഹിച്ചു. തുടക്കത്തിൽ അവൾ തുറന്നു പറയാൻ തയ്യാറായില്ല. എന്നാൽ ചില പ്രാഥമിക സംഭാഷണങ്ങൾക്ക് ശേഷം അവൾ തുറന്നു പറയാൻ തുടങ്ങി. അവൾ പറഞ്ഞു, ആളുകളെ കാണാൻ അവൾക്ക് ഭയമാണ്.കാരണം ഒരു സർക്കാർ ജോലി സ്വപ്നം കാണുന്നതിനാൽ അവൾ പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. നിനക്ക് 25 വയസ്സായി, എപ്പോൾ ജോലി കിട്ടുമെന്ന് അവർ ചോദിക്കും, എന്തിനാണ് മാതാപിതാക്കൾക്ക് ഭാരമാവുന്നത്. എത്രനാൾ പഠിക്കും. അവൾ തുടർന്നു. എനിക്ക് ജോലി ലഭിക്കുമോ എന്ന ആശങ്കയും എനിക്കുണ്ട്, പക്ഷേ ആളുകൾ അത് നിരന്തരം ചോദിക്കുന്നത് എന്നെ കൂടുതൽ ഉത്കണ്ഠാകുലയാക്കുന്നു.

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഈ വാക്കുകൾ 25 വയസ്സുള്ള ഒരു പെൺകുട്ടിയെ ബാധിക്കുമോ? അതെങ്ങനെ ആകും? ഞാൻ അവളെ ക്ഷമയോടെ കേൾക്കാൻ തുടങ്ങി. അവൾ തുടർന്നു പറഞ്ഞു, "ഞാൻ കുടുംബത്തിലെ ഏറ്റവും ഇളയവളാണ്. ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ എന്റെ മാതാപിതാക്കൾ എന്നെ ഒരിക്കലും അനുവദിക്കാറില്ല. സ്വന്തമായി ഒന്നും ചെയ്യാൻ അവർ എന്നെ അനുവദിക്കുന്നില്ല. നീ കുട്ടിയാണെന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു, നീ അത് ചെയ്താൽ ശരിയാകില്ല എന്നൊക്കെ പറയും. ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ഈ ചിന്ത എന്നെ തടയുന്നു. കൂടാതെ, ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഏതോ ഒരു ചടങ്ങിനിടയിൽ എന്റെ അമ്മായിമാരിൽ ഒരാൾ എന്നെ മണ്ടി എന്ന് വിളിച്ചു. എനിക്ക് നാണക്കേട് തോന്നി, ഞാൻ എന്തെങ്കിലും ചെയ്താൽ അത് ഒന്നും ശരിയാകില്ല  എന്ന് ഇപ്പോൾ തോന്നുന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായിട്ടാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു എനിക്ക് ആളുകളെ അഭിമുഖികരിക്കാൻ ഇഷ്ടമല്ല. എനിക്ക് പേടിയും നാണക്കേടുമാണ്." അവൾ പറഞ്ഞുകൊണ്ടിരുന്നു! ഞാൻ ഈ പെൺകുട്ടിയെ എങ്ങനെ സഹായിച്ചു എന്നത് മറ്റൊരു കഥയാണ്.

നമ്മുടെ വാക്കുകളും പ്രവൃത്തികളും ഒരാളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് ഇതിൽ നിന്ന് നമുക്ക് മനസിലാകും. നമ്മൾ സംസാരിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് നിങ്ങൾ കരുതുന്നില്ലേ?

മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ ആകട്ടെ, നമ്മൾ മറ്റൊരാളോട് രസകരമായോ സാധാരണ സംഭാഷണമായോ പറയുന്നതെന്തും നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ ആ വ്യക്തിയെ ബാധിക്കും!

അതുകൊണ്ട് മറ്റൊരാളെ വേദനിപ്പിക്കാതെ സംസാരിക്കാൻ നമ്മൾ പഠിക്കണം. നമ്മുടെ വാക്കുകൾ ഒരിക്കലും മറ്റൊരാളുടെ ആത്മവിശ്വാസത്തെ നശിപ്പിക്കരുത്!

ഇതിനു മറ്റൊരു വശം കൂടെ ഉണ്ട്..

ആളുകൾ പലതും പറയും, നമ്മൾ എങ്ങനെ അത് എടുക്കുന്നു എന്നതും പ്രധാനമാണ്. പക്ഷെ ഞാൻ പറഞ്ഞത് നിങ്ങൾ ആ രീതിയിൽ എടുക്കണ്ട എന്ന് പറയുന്നതിൽ എത്രയോ നല്ലതാണു നമ്മളുടെ സംസാരം മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുന്ന രീതിയിൽ നടത്താൻ ശ്രദ്ധിക്കുന്നത്.