Mar 15 • 6M

പാരാഫിലിയാസ്/പാരാഫിലിക് ഡിസോർഡേഴ്‌സ്

ഭാഗം - 2

1
 
1.0×
0:00
-5:59
Open in playerListen on);
Episode details
Comments

അരോചകമോ, അസാധാരണമോ ആയതിനാൽ ഭൂരിഭാഗം ആളുകളും നിരസിക്കുന്ന പലതരം ലൈംഗിക പെരുമാറ്റങ്ങളും താൽപ്പര്യങ്ങളും അടങ്ങുന്ന പാരാഫിലിയാസ്/പാരാഫിലിക് ഡിസോർഡേഴ്‌സിൽ ഉൾപ്പെട്ട മറ്റൊരു ഡിസോർഡറിനെക്കുറിച്ചാണ് ആർട്ടിക്കിളിന്റെ ഈ ഭാഗത്തിലൂടെ പങ്കുവയ്ക്കുന്നത്.

എന്താണ് ഫെറ്റിഷിസം/ഫെറ്റിഷിസ്റ്റിക് ഡിസോർഡർ?

ഒരനുഭവം

ഭർത്താവ് നഷ്ടപ്പെട്ട മധ്യവയസ്കയായ സ്ത്രീ നടത്തുന്ന പെൺകുട്ടികൾക്കായുള്ള പേയിങ് ഗസ്റ്റ്‌ സർവീസിനെ കുറിച്ച് നാട്ടിൽ എല്ലാവർക്കും പൊതുവെ നല്ല അഭിപ്രായമാണ്. നല്ല ശുചിത്വവും, രുചികരമായ ഭക്ഷണവും, സുരക്ഷിതത്വവും, സൗകര്യവും വിസ്താരവുമുള്ള മുറികളുമൊക്കെ ഉള്ളതിനാൽ തന്നെ അവിടെ പലപ്പോഴും ഒഴിവുണ്ടാകാറേയില്ലായിരുന്നു.

ഉടമയായ സ്ത്രീയും അവരുടെ മൂത്തമകളും താഴത്തെ നിലയിൽ താമസിക്കുന്നു. മുകളിലെ നിലയിലെ ഏഴ് മുറികളിലാണ് പേയിങ് ഗസ്റ്റുകളായ പെൺകുട്ടികൾ താമസം. പുറത്ത് ഔട്ട്‌ ഹൗസിൽ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും താമസമുണ്ട്. ഉടമയായ സ്ത്രീയുടെ ഇളയമകൻ മറ്റൊരു സ്ഥലത്ത് ഹോസ്റ്റലിൽ നിന്ന് +2 വിന് പഠിയ്ക്കുന്നു.

ഒരു പകൽ താമസ സ്ഥലത്തെ പെൺകുട്ടികളിലൊരാൾ, തലേന്ന് രാത്രി ഗ്രൗണ്ടിൽ കാർ പോർച്ചിനടുത്ത് ട്രെസ് വർക്ക്‌ ചെയ്ത്, തുണികൾ കഴുകിയുണക്കുന്നതിനായി സൗകര്യം ചെയ്ത് നൽകിയിട്ടുള്ളയിടത്ത് നിന്ന് എന്തോ തിരയുന്നത് കണ്ട കൂട്ടുകാരി അരികിലെത്തി കാരണം അന്വേഷിച്ചു. തന്റെ ഭംഗിയുള്ള പൂക്കൾ നിറഞ്ഞ അധികം ഉപയോഗിച്ചിട്ടു കൂടിയില്ലാത്ത പുതിയ അടിവസ്ത്രങ്ങളിലൊന്ന് കാണുന്നില്ല- അത് നോക്കുകയാണെന്ന് അവൾ മറുപടി നൽകി. എത്ര അന്വേഷിച്ചിട്ടും കിട്ടാതെ വന്നപ്പോൾ കാറ്റിലെ വിടെയോ പറന്നു പോയേക്കാമെന്ന നിഗമനത്തിൽ അവർ മറ്റ് തുണികളുമെടുത്ത് മടങ്ങിപ്പോയി.

എന്നാൽ മുന്നോട്ടുള്ള രണ്ടാഴ്ചകളിൽ അവിടെ താമസിക്കുന്ന പല പെൺകുട്ടികൾക്കും ഇതേ അനുഭവമുണ്ടാകാൻ തുടങ്ങി. പെൺകുട്ടികൾ പരാതിയുമായി ഉടമയായ സ്ത്രീയുടെ മുന്നിലെത്തി. സെക്യൂരിറ്റി ആകട്ടെ ആരെങ്കിലും ഗേറ്റ് കടന്നു ഉള്ളിൽ വരുന്നതായി അതുവരെ കണ്ടിട്ടില്ല. എങ്കിലും എന്തെങ്കിലും സൂചന ലഭിക്കുമോ എന്നറിയാൻ പെൺകുട്ടികൾ മുന്നിട്ടിറങ്ങി. പരീക്ഷയ്ക്ക് മുന്നോടിയായി സ്റ്റഡി ലീവിന് വീട്ടിൽ വന്ന് നിന്നിരുന്ന ഉടമയുടെ മകൻ അവർക്ക് മുഴുവൻ സമയവും പിന്തുണയുമായി കൂടെ നിന്നു. ഒടുവിൽ എത്ര ശ്രമിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിയാതെ പെൺകുട്ടികൾ മടങ്ങി.

എന്നാൽ അനിയന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉടമയുടെ മൂത്തമകളുടെ അന്വേഷണത്തിൽ ഈ പ്രവൃത്തികൾ ചെയ്തിരുന്നത് ഉടമയുടെ മകൻ തന്നെയാണെന്ന് കണ്ടെത്തി. തന്റെ ചോദ്യങ്ങൾക്ക് മുന്നിൽ തല കുനിച്ച് നിന്ന മകന് സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അമ്മ അതിനായി മകനെയും കൂട്ടിയിറങ്ങി.

തിരികെ വരാം

മുകളിൽ പങ്കുവച്ച അനുഭവം ഫെറ്റിഷിസ്റ്റിക് ഡിസോർഡറിന്റെ വ്യത്യസ്ത മുഖങ്ങളിൽ ഒന്നാണ്. ഇത്തരം ഏറെ പ്രവൃത്തികൾ ഉൾപ്പെട്ടതാണ് ഫെറ്റിഷിസം/ഫെറ്റിഷിസ്റ്റിക് ഡിസോർഡർ.

ഫെറ്റിഷിസം എന്നത് ഒരു വ്യക്തിയുടെ ലൈംഗിക ഫാന്റസികളെയോ ആഗ്രഹങ്ങളെയോ ഉത്തേജിപ്പിക്കുന്ന ഒന്നിനെ സൂചിപ്പിക്കുന്ന പേരാണ്. അത്തരം ഉത്തേജനം നൽകുന്ന വസ്തുക്കളിൽ അടിവസ്ത്രങ്ങളും, ചെരുപ്പുകളും, മറ്റ് നിർജീവമായ ഏറെ വസ്തുക്കളും പെടുന്നു.

സ്ത്രീകളുടെ അടിവസ്ത്രങ്ങളായ ബ്രായും പാന്റീസും ഒരുപക്ഷേ ഫെറ്റിഷുകൾ സാധാരണയായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളാണ്.

ഫെറ്റിഷ് ആയ മനുഷ്യരുടെ കൈവശം ഇത്തരം വസ്തുക്കളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടാവാറുണ്ട്. ഇവയൊന്നും പലപ്പോഴും പണം ചെലവാക്കി വാങ്ങുന്നതായിരിക്കില്ല, മറിച്ച് ഏതെങ്കിലും കടയിൽ നിന്നോ, സ്ത്രീകളുടെ പക്കൽ നിന്നോ അവരറിയാതെ മോഷ്ടിച്ചു കൊണ്ടു വന്ന് സൂക്ഷിക്കുന്നതായിരിക്കും.

പൊതുവെ അടിവസ്ത്രങ്ങൾ കഴുകിയുണക്കാനിടുന്ന സാഹചര്യങ്ങളാണ് അവർ ഇത്തരം മോഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. ചെരുപ്പുകളുടെ കാര്യത്തിൽ, ആരുടേയും ശ്രദ്ധയെത്താത്ത സമയത്ത് വീടിനുപുറത്ത് കാണുന്ന സ്ത്രീകളുടെ ചെരുപ്പുകളിൽ തങ്ങളെ ആകർഷിക്കുന്നവ മോഷ്ടിച്ചു കൊണ്ട് പോകുന്നതാണ് രീതി. പിന്നീട് കൈവശമുള്ള അടിവസ്ത്രങ്ങളെയും ചെരുപ്പുകളെയുമൊക്കെ തങ്ങളുടേതായ രീതിയിൽ ലാളിച്ചും ആസ്വദിച്ചും അവർ ലൈംഗിക സന്തോഷം കണ്ടെത്തുന്നു.

ഫെറ്റിഷായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം ലൈംഗിക താൽപ്പര്യങ്ങളോട് കൂടിയ ചലനങ്ങളാണ് അവരിൽ ലൈംഗിക ഉത്തേജനങ്ങളുണ്ടാക്കുക.

ഫെറ്റിഷിസത്തിന്റെ ഭാഗമായി സ്ത്രീകളും ആഴത്തിൽ ലൈംഗികത ആസ്വദിക്കുന്ന തലങ്ങളുണ്ട്. എന്നാൽ അടിവസ്ത്രങ്ങളോടോ, ചെരുപ്പുകളോടോ, മറ്റ് നിർജീവങ്ങളായ വസ്തുക്കളോടോ ആകർഷണം തോന്നുന്നതിലൂടെ ലൈംഗികത ആസ്വദിക്കുന്ന രീതിയല്ല പൊതുവെ ഇവിടെയുള്ളത്.

മറിച്ച് മനുഷ്യശരീരത്തിലെ സാധാരണ അവയവങ്ങളോട് ലൈംഗികതയുമായി ബന്ധപ്പെട്ട അവയവങ്ങളെക്കാൾ ആഴത്തിൽ ലൈംഗിക ആസക്തി തോന്നുക, തന്റെ ഇത്തരം ശാരീരിക അവയവങ്ങളെ ലൈംഗിക ആസക്തിയോടെ പങ്കാളി സമീപിക്കുന്നതിലൂടെ ലൈംഗികമായി ഉത്തേജിക്കപ്പെടുക, തന്റെ അടിവസ്ത്രങ്ങളോടോ നിർജീവമായ വസ്തുക്കളോടോ പങ്കാളി പ്രകടിപ്പിക്കുന്ന ആസക്തിയെ ആസ്വദിക്കുക, പങ്കാളിയുടെ ഏത് തരത്തിലുള്ള ഫെറ്റിഷ് പെരുമാറ്റങ്ങളെയും ഇഷ്ടപ്പെടുന്നതിലൂടെ അത് ഒഴിച്ചുകൂടാൻ കഴിയാത്തവിധം ലൈംഗിക ബന്ധങ്ങളിൽ ഉൾപ്പെടുത്തുക, എന്നതൊക്കെയാണ് സ്ത്രീകളിലെ ഫെറ്റിഷിസത്തിന്റെ രീതി.

ഫെറ്റിഷിസ്റ്റിക് ഡിസോർഡർ എന്ന തലത്തിലേക്കെത്തിപ്പെടാതെ, അപരിചിതരുടെ സ്വകാര്യതയിൽ കടന്ന് കയറാതെ, അവരുടെ സ്വകാര്യ വസ്തുക്കളൊന്നും കവർച്ച നടത്താതെ, ലൈംഗികതയിൽ മുൻപ് പങ്കുവച്ചതരം ഫെറ്റിഷ് രീതികൾ ഉൾപ്പെടുത്തുന്ന പങ്കാളികളും ഏറെയുണ്ട്.

തുടരും…

Read Huddle in the new Substack app
Now available for iOS