വിജയത്തിന് വേണം 'ഫിൽറ്ററിംഗ്'

ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എസിയിട്ടിട്ടും ശരിക്കും തണുപ്പ് കിട്ടുന്നില്ല. അതോടെ, അവിടെയുള്ള ഒരു എസി സർവീസ് സെന്ററിൽ കാർ കാണിച്ചു. അവർ അതിന്റെ ഫിൽറ്റർ അഴിച്ചതും പൊടി നിറഞ്ഞ് ഫിൽറ്ററിന്റെ കാറ്റുകടന്നുപോകുന്ന ചെറിയ ദ്വാരങ്ങൾ വരെ അടഞ്ഞ അവസ്ഥയിലാണ്. അതെടുത്ത് വൃത്തിയാക്കി മാലിന്യങ്ങളെല്ലാം നീക്കി വീണ്ടും വണ്ടിയിൽ കണക്ട് ചെയ്തു. വീണ്ടും എസി ഓണാക്കിയപ്പോൾ നല്ല തണുത്ത കാറ്റ് അതിലൂടെ കടന്നു വന്നു.

Read →