ഉയരാൻ ബന്ധങ്ങൾ, തളരാനും

Listen now (6 min) | വീടിന്റെ മതിലിനരുകിലായി ഒരു ബോഗൺവില്ല ചെടി നിന്നിരുന്നു. റോസ് നിറത്തിലുള്ള പൂക്കളുമായി വർഷങ്ങൾക്കൊണ്ട് അത് തൊട്ടടുത്തുള്ള തേക്കിലേക്ക് പടർന്നു പന്തലിച്ച് കിടന്നിരുന്നു. വഴിയിലൂടെ പോകുന്നവർക്കെല്ലാം ആഹ്ലാദമേകുന്ന കാഴ്ചയായിരുന്നു നിറയെ പൂക്കളുമായി നിന്നിരുന്ന ബോഗൺവില്ല. പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തേക്കിന്റെ ഒരു ശിഖരം ഒടിഞ്ഞുവീണത് ബോഗൺവില്ലയുടെ പടർപ്പുകളിലേക്കായിരുന്നു. ഒരു ഇലക്ട്രിക് പോസ്റ്റിനേക്കാളും ഉയരത്തിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന ബോഗൺവില്ലയുടെ ശാഖകൾ ഭാരമേറുക കൂടി ചെയ്തതോടെ താഴേക്കൂടി പോകുന്ന ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു. മഴക്കാലത്ത് അതുവഴി നടക്കുന്നവർക്ക് കയ്യെത്തി തൊടാവുന്ന അവസ്ഥയിലായി. വൈദ്യുതലൈനിൽ തൊട്ടുരുമ്മിയിരുന്നതിനാൽ മഴ നനഞ്ഞു നിൽക്കുന്ന വള്ളിപ്പടർപ്പിൽ തൊടുന്നവർക്ക് ഷോക്കേൽക്കാനുള്ള സാധ്യതയും ഏറി. അതോടെ അത് വെട്ടിമാറ്റാൻ തീരുമാനിച്ചു. മുള്ളുകൾക്കിടയിലൂടെ അരദിവസത്തെ ശ്രമത്തിനൊടുവിലാണ് വള്ളികളായി പടർന്നു നിന്ന ബോഗൺ വില്ല വെട്ടിമാറ്റാനായത്.

Listen →