Jan 26 • 5M

വീഡിയോ ഗെയിം വില്ലനാകുമ്പോൾ...

Sajil N
Comment1
Share
 
1.0×
0:00
-5:05
Open in playerListen on);
Episode details
1 comment

രാഹുൽ (സാങ്കൽപിക പേര് ) മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള കുടുബത്തിൽ ജനിച്ചതു കൊണ്ടു തന്നെ വലിയ പ്രതിസന്ധികളുമില്ലാതെ സ്കൂൾ ജീവിതമൊക്കെ ആഘോഷമാക്കിയ ഒരു വിദ്യാർത്ഥി. അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങുന്നത് കോളേജ് കാലഘട്ടത്തിലാണ്. പഠനത്തിൽ അലസത കാണിക്കുന്നതോടൊപ്പം കൂടുതൽ സമയം വിനോദോപാധിയായി ഓൺലൈൻ വീഡിയോ ഗെയിമുകൾ തെരഞ്ഞെടുത്തു. പതിയെ പതിയെ അവന് എതു സമയവും ഇത് വേണമെന്ന അവസ്ഥയായി. ഒരോ മത്സരങ്ങൾ ജയിക്കുമ്പോൾ ലഭിക്കുന്ന അംഗീകാരങ്ങളും സമ്മാനങ്ങളും അവനെ ആവേശത്തിലെത്തിച്ചു . എതിരാളിയുമായി ഏറ്റുമുട്ടുമ്പോൾ ലഭിക്കുന്ന സന്തോഷവും പിന്നെ ചില കളികളിൽ നിന്നും പണവും ഗെയിമിംഗ് അവന്റെ ജീവിതത്തിന്റെ ഭാഗമായി. ഇതെല്ലാം പഠനത്തിൽ നിന്നുള്ള ശ്രദ്ധ തന്നെ മാറ്റി.

ജീവിത ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യുന്നതുപ്പോലും ഗെയിമുകളിലൂടെയായി

പിന്നീട് അധികനാൾ കോളേജ് പഠനം മുന്നോട്ടു കൊണ്ടുപോകാനായില്ല.

പിന്നീട് കോഴ്സ് നിർത്തി വീട്ടിലേക്ക് വരികയും കുടുതൽ സമയം ഫ്രീയായി ലഭിക്കുകയും മുഴുവൻ സമയം ഗെയിം എന്ന രീതിയിലേക്ക് മാറുകയും ചെയ്തു. കോളേജിൽ പോകുന്നതിന്റെ മുൻപുവരെ വീട്ടിൽ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന വ്യക്തി, തന്റെ റൂമിനുള്ളിൽ തന്നെ ഒതുങ്ങി നിൽക്കുന്ന ഒരാളായി. ആരോടും സംസാരിക്കാതെ ചെറിയ കാര്യങ്ങൾക്കും പെട്ടന്ന് പൊട്ടിെത്തെറിക്കുന്ന രീതിയിലേക്ക് മാറി. അവന്റെ സ്വാഭാവത്തിൽ വന്ന മാറ്റങ്ങൾ വിട്ടുകാരെ ആശങ്കയിലാക്കി. അവർ ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ചു ചികിൽത്സയെടുത്തു. പക്ഷേ ചികിത്സ പൂർണമാകുന്നതിനു മുൻപു തന്നെ അവനത് നിർത്തി.

അതിനു ശേഷം അവൻ വീണ്ടും വീഡിയോ ഗെയിം കളിക്കാൻ ആരംഭിച്ചു. പൂർണമായും ഗെയിമുകൾക്ക് അടിമപ്പെടുക കൂടാതെ ആത്മഹത്യ ശ്രമങ്ങളും ഉണ്ടായി. ഇതോടെ വീട്ടിൽ അവനുണ്ടാക്കുന്ന പ്രശ്നങ്ങൾ വീട്ടുകാർക്ക് തടയാവുന്നതിലുമപ്പുറമായി മാറി. ഇത് രോഗാവസ്ഥയാണെന്നും കൃത്യമായി ചികിത്സ വേണമെന്നും അല്ലെങ്കിൽ തങ്ങളുടെ മകനെ നഷ്ട്ടപ്പെടുന്ന അശങ്കയിലാണ് മാതാപിതാക്കൾ ചികിത്സക്കായി വീണ്ടും സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത് .

ഗെയിം അഡിക്ഷന്റെ കൂടെ വിഷാദ രോഗവും ബാധിച്ച രാഹുൽ തീർത്തും നിരാശനായ ഒരു മനുഷ്യനായി മാറി. ആരോടും സംസാരിക്കാത്ത ഒറ്റപ്പെട്ടു നിൽക്കുന്ന അവന് ആദ്യം ചികിത്സ വേണ്ടിയിരുന്നത് വിഷാദത്തിനായിരുന്നു. മെഡിറ്റേഷനും മറ്റു ചികിത്സാ രീതികളും ഫലപ്രദമായി തന്നെ പ്രതികരിച്ചു. ക്രമേണ അതിന്റെ മാറ്റങ്ങൾ അവനിൽ വന്നു തുടങ്ങി. പതിയെ ജീവിതലക്ഷ്യങ്ങൾ പ്ലാൻ ചെയ്യാനാരംഭിച്ചു. ആദ്യം തന്നെ പാതി വഴിയിൽ നിർത്തിയ പഠനം വീണ്ടും തുടങ്ങി. പിന്നീട് ഗെയിം അഡിക്ഷനിൽ പുറത്തു വരുന്നതിന് ആശ്ചര്യപ്പെടുത്തുന്ന എന്തെങ്കിലും അവന് വേണമായിരുന്നു. അങ്ങനെ ഗ്രൗണ്ടിൽ പോയി ഫുട്ബോൾ കളിക്കാൻ തുടങ്ങി. അല്ലെങ്കിൽ അവൻ പിന്നെയും ഗെയിം അഡിക്ഷനിലേക്ക് തിരിച്ചു പോകുമായിരുന്നു. കാരണം ഒഴിവു സമയങ്ങളിൽ വിഡിയോ ഗെയിമിനെ തേടി പോകാൻ സാധ്യതയുണ്ട്.

നമ്മുടെ സന്തോഷത്തെ നിയന്ത്രിക്കുന്നത് ഡോപ്പമെയിൻ എന്ന രാസവസ്തുവാണ്. സാധാരണ ഇതിന്റെ അളവ് വർദ്ധിക്കാറ് പാട്ടുകേൾക്കുന്ന സമയത്തും കുട്ടുകാരോട് സംസാരിക്കുമ്പോഴുമൊക്കെയാണ് . തലച്ചോറ് പോസിറ്റീവ് എനർജി കിട്ടുന്ന ഇത്തരം പ്രവൃത്തികൾ വീണ്ടും ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. ഫുട്ബോൾ അവന് അങ്ങനെ സന്തോഷം നൽകിത്തുടങ്ങി. കളിക്കുമ്പോൾ കിട്ടുന്ന സന്തോഷവും അവിടുത്തെ സൗഹൃദങ്ങളും അവനിൽ പോസിറ്റീവ് എനർജി നിറച്ചു. അങ്ങനെ പൂർണമായും ഗെയിം അഡിക്ഷനിൽ നിന്ന് പുറത്ത് വന്ന് സന്തോഷ ജീവിതം നയിക്കുന്നു.

കൗമാരത്തിൽ വിരസത മറികടക്കാനായുള്ള ഒരു ഉപാധിയായാണ് പലരും ഓൺലൈൻ ഗെയിമുകളെ തെരഞ്ഞെടുക്കുന്നത്. പിന്നീടത് അഡിക്ഷനായി ജീവിതത്തിന്റെ സ്വാഭാവികത തന്നെ തകർത്തുകളയാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഈ വിദ്യാർത്ഥിയുടേത്.

കൗമാര കാലം ജീവിതത്തിലെ തന്നെ ഏറ്റവും ആനന്ദകരമായ കാലഘട്ടമാണ് പുതിയ സൗഹൃദങ്ങളുണ്ടാവുന്ന കാലം. ജീവിതത്തിലെ തന്റെ ലക്ഷ്യങ്ങൾ സ്വപ്നം കാണുന്നതും അതിനായി ഏറ്റവും പ്രയത്നിക്കുന്ന കാലവും കൂടിയാണ്. അവിടെ നിങ്ങൾക്ക് ചെറിയ സന്തോഷാ തരുന്ന ഒന്നായി വന്ന് നിങ്ങളെ മാനസികമായി തകർക്കുന്ന ഇത്തരം ഗെയിമുകളിൽ നിന്ന് അകലം പാലിക്കുക.

കുട്ടികളിൽ വരുന്ന ഇത്തരം മാറ്റങ്ങളെ വീട്ടുകാർ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരിഹരിക്കാൻ പറ്റാത്ത നിലയിലേക്ക് മാറുന്നുണ്ടെങ്കിൽ തീർച്ചയായും അതൊരു രോഗാവസ്ഥയാണെന്ന് മനസിലാക്കി ഉടനടി ചികിത്സ തേടുക

A guest post by
Junior Podcast Producer
Subscribe to Sajil