എന്താണ് ഡിമെൻഷ്യ?

Listen now (5 min) | "ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. നമ്മൾ ഇപ്പോൾ എവിടെയാ? ഈ വീട് ആരുടെയാ? അച്ചാച്ചൻ എന്തിയേ? എന്റെ പേഴ്സ് എവിടെയാ?" അമ്മച്ചി ഈ ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇതിനുള്ള ഉത്തരം പറഞ്ഞാലും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും ഈ ചോദ്യങ്ങളുമായി വരും. കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ ഏറ്റവും മനോഹരമായത് അവരുമൊത്തുള്ള നിമിഷങ്ങളായതിനാൽ എനിക്ക് ഒട്ടും ദേഷ്യം തോന്നാറില്ല. ക്ഷമയോടും സ്നേഹത്തോടും ഞാൻ അവർക്കു ഉത്തരം നൽകിക്കൊണ്ടിരുന്നു. എന്നാൽ ഉത്തരം നൽകുക മാത്രമല്ല ഇതിനുള്ള പ്രതിവിധി എന്ന് എനിക്ക് അറിയാമായിരുന്നു. അവർക്ക് വൈദ്യ സഹായം അത്യാവശ്യമായിരുന്നു. എന്നാൽ കുടുംബത്തിലുള്ളവർക്ക് അമ്മച്ചി വെറുതേ അഭിനയിക്കുന്നു, ചില കാര്യങ്ങൾ നല്ല ഓർമ്മ ആണല്ലോ എന്നൊക്കെയായിരുന്നു അഭിപ്രായം. തുടർച്ചയായുള്ള ചോദ്യങ്ങൾ കേട്ട് മടുത്ത ചിലർ അമ്മച്ചിയോട് തിരിച്ച് ദേഷ്യപ്പെടുന്നത് അവരെ കൂടുതൽ ഉത്കണ്ഠാകുലയാക്കി.

Listen →