Dec 27, 2021 • 4M

ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യാം

Anger Series Part 3

Rahul Nair
Comment
Share
 
1.0×
0:00
-4:17
Open in playerListen on);
Episode details
Comments

ദേഷ്യം നിങ്ങളെ കീഴടക്കുന്നത് ഭയാനകമായ അനുഭവമായിരിക്കും. എന്നാൽ ഇത്തരം ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ ഫലപ്രദമായി ദേഷ്യം കൈകാര്യം ചെയ്യുന്നതിന് വഴികളുണ്ട്. നിങ്ങൾ ദേഷ്യം അക്രമാസക്തമായോ അധിക്ഷേപകരമായോ പ്രകടിപ്പിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെയും ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ ചുറ്റുമുള്ളവർക്ക് അത് ദോഷകരമായി മാറുകയും ചെയ്യും. ഇത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ നേടേണ്ടത് ആവശ്യമാണ്.

ദേഷ്യം നിയന്ത്രിക്കുന്നതിനായി ആദ്യമായി ശരീരം നൽകുന്ന ചില മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ദേഷ്യം ഉണ്ടാവുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ എന്ന ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടും. അതു കൊണ്ടു തന്നെ ശരീരം ചില സൂചനകൾ നൽകും. വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വസനം, ശരീരത്തിന് പിരിമുറുക്കം, മുഷ്ടി ചുരുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും.

നിങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കാനുള്ള അവസരം ഈ ലക്ഷണങ്ങൾ മനസിലാക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. ആ നിമിഷത്തിൽ ഇതൊക്കെ ചിന്തിക്കുന്നത് ബുദ്ധിമുട്ടാണ് എങ്കിലും എത്ര നേരത്തെ നിങ്ങൾ ഇത് മനസിലാക്കുന്നുവോ അത്രയും എളുപ്പത്തിൽ നിങ്ങൾക്ക് ദേഷ്യം കൈകാര്യം ചെയ്യാൻ സാധിക്കും.

ചില സമയങ്ങളിൽ ദേഷ്യം തോന്നുമ്പോൾ ആ ഒരു സന്ദർഭത്തിൽ നിന്ന് വഴി മാറി നടക്കുകയാണ് ഉചിതം. അതു വഴി നിങ്ങൾ ആ സന്ദർഭത്തെപ്പറ്റി എന്താണ്  ചിന്തിക്കുന്നത് എന്ന് അറിയാനും എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനും കൂടുതൽ സമയം ലഭിക്കും.

നിങ്ങൾക്ക് ചിന്തിക്കാനായി കൂടുതൽ സമയം ലഭിക്കാനുള്ള കുറച്ചു വഴികൾ ഇതാ…

  1. പ്രതികരിക്കുന്നതിന് മുൻപ് 1 മുതൽ 10 വരെ എണ്ണുക.

  2. ദേഷ്യം വന്ന ചുറ്റുപാടിൽ നിന്ന് മാറി അൽപ്പദൂരം നടക്കുക.

  3. ദേഷ്യം വന്ന സന്ദർഭവുമായി ബന്ധമില്ലാത്ത, വിശ്വസ്തനായ ഒരു വ്യക്തിയുമായി സംസാരിക്കുക - അത് നിങ്ങളുടെ സുഹൃത്തോ, കുടുംബാംഗമോ, കൗൺസിലറോ ആവാം. നിങ്ങളുടെ മനസിലുള്ള ചിന്തകൾ പ്രകടിപ്പിക്കുന്നത് ദേഷ്യം ഉണ്ടാവാനുള്ള കാരണം മനസിലാക്കാനും മനസിനെ തണുപ്പിക്കാനും സഹായിക്കും.

വികാരങ്ങളെ നിയന്ത്രിക്കാനുള്ള ചില വഴികൾ

മനസ് ശാന്തമാക്കുവാനും ദേഷ്യത്തെ അകറ്റാനുമായി നിരവധി വഴികളുണ്ട്. അത് ദേഷ്യം വരുന്ന സന്ദർഭത്തിനും നിങ്ങളുടെ വ്യക്തിത്വത്തിനും അനുസരിച്ചിരിക്കും. നിങ്ങൾക്ക് ശ്രമിച്ചു നോക്കാവുന്ന കുറച്ചു വഴികൾ ഇനി പറയുന്നു.

●  സാവധാനം ശ്വാസം എടുക്കുക - ശ്വാസം എടുക്കുന്നതിനേക്കാൾ കൂടുതൽ സമയമെടുത്ത് ശ്വാസം വിടുക. അതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

  1. ശരീരം ശാന്തമാക്കുക - ശരീരത്തിൽ പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ശരീരത്തിലെ ഓരോ ഭാഗത്തെയും ശ്രദ്ധിച്ച് പേശികൾ ശാന്തമാക്കുക.

  1. മൈൻഡ് ഫുൾനെസ് ടെക്നിക്കുകൾ ഉപയോഗിക്കുക - ഇത് നിങ്ങൾക്ക് എപ്പോഴാണ് ദേഷ്യം വരുന്നതെന്ന് മുൻകൂട്ടി മനസിലാക്കാനും മനസ് ശാന്തമാക്കാനും നിങ്ങളെ സഹായിക്കും.

  1. വ്യായാമം- വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കും. ഓട്ടവും ബോക്സിങ്ങുമൊക്കെ അധിക ഊർജ്ജം പുറത്തു കളയാൻ നിങ്ങളെ സഹായിക്കും.

  1. നിങ്ങളുടെ ഊർജ്ജം സുരക്ഷിതമായി മറ്റു രീതികളിൽ ഉപയോഗിക്കുക - നിങ്ങളുടെ ദേഷ്യം നിങ്ങൾക്കോ മറ്റുള്ളവർക്കോ ഉപദ്രവമേൽപ്പിക്കാതെ പ്രകടിപ്പിക്കുക. ഉദാഹരണത്തിന് ന്യൂസ് പേപ്പർ കീറുക, തലയണയിൽ ഇടിക്കുക തുടങ്ങിയ രീതികൾ.

  1. മാനസികമായും ശാരീരികമായും നിങ്ങളുടെ ശ്രദ്ധ തിരിക്കാനായി എന്തെങ്കിലും ചെയ്യുക - നിങ്ങളുടെ ഇപ്പോഴത്തെ ചിന്തകളെ മാറ്റാൻ സഹായിക്കുന്ന എന്ത് വേണമെങ്കിലും ചെയ്യാം. ഉദാഹരണമായി -

○       ആവേശം നൽകുന്ന പാട്ട് ഇട്ട് നൃത്തം ചെയ്യുക.

○       കൈകൾ കൊണ്ട് എന്തെങ്കിലും ജോലികൾ ചെയ്യുക.

○       ചിത്രരചന പോലെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുക.

○       ജേർണൽ എഴുതുക.

○       തണുത്ത വെള്ളത്തിൽ കുളിക്കുക.

നിങ്ങളുടെ വികാരങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനായി പുതിയ ടെക്നിക്കുകൾ പഠിക്കുന്നതിന് സമയവും പരിശീലനവും ആവശ്യമാണ്. അതു കൊണ്ടു തന്നെ പഠന വേളയിൽ നിങ്ങളോട് തന്നെ ക്ഷമ കാണിക്കുക.

അടുത്ത തവണ നമുക്ക് ദേഷ്യത്തെ നേരിടാൻ ശാശ്വതമായ ചില വഴികളെപ്പറ്റി പഠിക്കാം. അത് വരെ നമ്മൾ ഇത് വരെ പറഞ്ഞ ടെക്നിക്കുകൾ ശ്രമിച്ചു നോക്കുക.