കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം
നമുക്കെല്ലാം അറിയുന്നതുപോലെ കുട്ടികൾ ഒരു വിഷമം പിടിച്ച മാനസികാവസ്ഥയിലൂടെയാണ് കോവിഡ് കാലത്ത് കടന്നുപോകുന്നത്. കോവിഡിനെപ്പറ്റിയുള്ള പേടിപ്പെടുത്തുന്ന വാർത്തകൾ, മാതാപിതാക്കളുടെ ആധി, പിരിമുറുക്കം, പുറത്തേക്കു പോലും ഇറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുന്ന അവസ്ഥ, കൂട്ടുകാരുമായി സ്കൂളിൽ ഒത്തുകൂടാനാവാത്ത സ്ഥിതി, വിനോദങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കൽ എല്ലാം കുട്ടികൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്താണ്.
അതുകൊണ്ടു തന്നെ, മാതാപിതാക്കൾക്ക് ഒരു അധിക ഉത്തരവാദിത്തം കൂടി വന്നിരിക്കുകയാണ്. കോവിഡിനെ പറ്റിയുള്ള കൃത്യമായ, ആധികാരികമായ അറിവ് അവർക്ക് പകർന്ന് കൊടുക്കണം. ഇത് ഒരു പരിധിവരെ അവരുടെ ഭീതിയും ആശങ്കയും പിരിമുറുക്കവും ഇല്ലാതാക്കും.
ഒരു പടികൂടി കടന്നു ചിന്തിക്കുകയാണെങ്കിൽ, ഈ അവസ്ഥയെ നമുക്ക് ഒരു വലിയ അവസരം ആക്കുവാൻ സാധിക്കും - സാധിക്കണം. എന്തുകൊണ്ടെന്നാൽ കുട്ടികളുടെ കൂടെ മാതാപിതാക്കൾക്ക് ബന്ധം സുദൃഢമാക്കാൻ (ക്വാളിറ്റി റ്റൈം) പറ്റിയ സമയം മറ്റൊന്നില്ല. ചെറിയ കുട്ടികൾക്ക് മാത്രമല്ല, കൗമാരപ്രായക്കാർക്കു പോലും ഈ സമയം വളരെ അധികം ഫലപ്രദമാക്കുവാൻ സാധിക്കും.
1. കോവിഡിനേപ്പറ്റിയുള്ള ശരിയായ, ശാസ്ത്രീയമായ അറിവ് പകർന്ന് കൊടുക്കുവാൻ സാധിക്കുന്നു.
2. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാനുള്ള അറിവും പ്രാപ്തിയും കിട്ടുന്നു.
3. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും, പെരുമാറ്റരീതിയിലും, ആശയവിനിമയത്തിലും ഒരു നല്ല തുടക്കം കുറിക്കുന്നതിനും, ശീലമാക്കുന്നതിനും ഈ കാലയളവ് പ്രയോജനപ്പെടുത്താം.
4. കുട്ടികളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്, ഒരു നല്ല ഭക്ഷണ രീതി കുട്ടികളെ ശീലിപ്പിക്കുവാനുള്ള ഒരു നല്ല അവസരമാണ്. ഭക്ഷണക്രമത്തിൽ മാതാപിതാക്കൾ ഒരു മാതൃകയാകേണ്ടതാണ്. സമീകൃതമായ ഭക്ഷണം കുട്ടികളേ ശീലിപ്പിക്കണം.
5. ചിട്ടയായ ദിനചര്യ പരിശീലിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ടെലിവിഷൻ കാണൽ കഴിയുമെങ്കിൽ രണ്ടു മണിക്കൂറിൽ താഴെയായി ചിട്ടപ്പെടുത്തുക. ദിവസേന കളി, വ്യായാമം, ദൂരെയുള്ള വീട്ടുകാരുമായും, ബന്ധുക്കളുമായും ആശയവിനിമയവും സൗഹൃദവും പുലർത്തുക എന്നിവ ശീലമാക്കുക.
6. കുട്ടികളുടെ ജൻമസിദ്ധമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഏറ്റവും യോജിച്ച അവസരമായി ഈ സമയത്തേ പ്രയോജനപ്പെടുത്താം. ഡാൻസ്, പെയ്ന്റിങ്, വിവിധ തരത്തിലുള്ള പാചകം, ചെടികൾ നട്ട് പരിപാലിക്കൽ, തയ്യൽ, പാട്ട്, വിവിധ സംഗീത പരിശീലനം എന്നിവ ചിലതു മാത്രം.
7. വീട്ടിലെ ശുചീകരണം, അടുക്കിപ്പെറുക്കൽ, അമ്മമാരെ പാചകത്തിലും മറ്റു വീട്ടാവശ്യങ്ങൾക്കും സഹായിക്കൽ എന്നിവ ഈ സമയത്ത് ചെയ്യാവുന്ന / ശീലിക്കാവുന്ന ഏറ്റവും നല്ല കാര്യങ്ങളാണ്.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.