പേടിയുണ്ടോ രോഗങ്ങളെ ? / രോഗങ്ങളെ കുറിച്ചുള്ള…

ഐ ടി കമ്പനിയില്‍ ജോലിയുള്ള മേഘ . വയസ്സ് മുപ്പത്. ഒരു ദിവസം കണ്ണാടിയില്‍ നോക്കുമ്പോള്‍ കഴുത്തില്‍ ഒരു ചെറിയ തടിപ്പ് ശ്രദ്ധിച്ചു. ആകെ ടെന്‍ഷന്‍. ഉടന്‍ തന്നെ ഡോക്ടറെ കണ്ടു. കുറച്ച് ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു എല്ലാം നോര്‍മല്‍. ഒന്നും പേടിയ്ക്കാനില്ല. പക്ഷെ മേഘയ്ക്ക് സംശയം മാറിയില്ല. ഗൂഗിള്‍ എടുത്ത് പരതി. തടിപ്പുകള്‍ എത്ര തരമുണ്ട് എന്തൊക്കെയാണ് കാരണങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍ വായിച്ചുതുടങ്ങി. അതോടെ കണ്ട ഡോക്റ്റര്‍ അത്ര പോരാ, വേറെ ഒരു ഡോക്റ്ററെ കൂടെ കാണാം എന്നായി. അദ്ദേഹവും പറഞ്ഞു നോര്‍മല്‍ എന്ന്. പക്ഷെ എന്നിട്ടും മേഘയുടെ സംശയം മാറിയില്ല. ഗൂഗിള് ചെയ്തും ഡോക്ടര്‍മാരെ മാറിമാറിക്കണ്ടും ടെസ്റ്റുകള്‍ ചെയ്തും ടെന്‍ഷനടിച്ചും സന്തോഷമെല്ലാം പോയി. പാര്‍ട്ടിയ്ക്ക് കൂട്ടുകാരോ ആഘോഷങ്ങള്‍ക്ക് വീട്ടുകാരോ വിളിച്ചാലും ഒരിടത്തും പോകാതെ ചുരുണ്ടുകൂടി ഇരിപ്പായി. തനിയ്ക്കെന്തോ അജ്ഞാതമായ രോഗമാണെന്ന ചിന്തയും ഭയവും കൂടി. അതോടെ ബി.പിയും കൂടി ആകെ പ്രശ്നത്തിലുമായി ശരിയ്ക്കും രോഗിയുമായി.

Read →