Huddle

Share this post
കോവിഡ് കാലത്ത് കുട്ടികളെ വളർത്തുമ്പോൾ
www.huddleinstitute.com

കോവിഡ് കാലത്ത് കുട്ടികളെ വളർത്തുമ്പോൾ

Dr Seema P Uthaman
May 31, 2021
2
Share this post
കോവിഡ് കാലത്ത് കുട്ടികളെ വളർത്തുമ്പോൾ
www.huddleinstitute.com

ഓരോ രക്ഷിതാവിന്റെയും എക്കാലത്തെയും സ്വപ്നവും പ്രതീക്ഷയുമാണ് അവരുടെ കുട്ടികൾ. കുട്ടികൾക്ക് വേണ്ടി തങ്ങളാൽ കഴിയുന്ന എന്തും ചെയ്യാൻ അവർ സദാ സന്നദ്ധരാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പലപ്പോഴും കുട്ടികളെ എങ്ങനെ വളർത്തണം എന്നൊരു ആശയക്കുഴപ്പം നമുക്ക് അനുഭവപ്പെടാറുണ്ട്. അവരെ സ്നേഹിക്കുന്നതും ശാസിക്കുന്നതും ശിക്ഷിക്കുന്നതും പാകത്തിനാണോ അതോ അതിരുവിട്ടു പോവുന്നുണ്ടോ എന്നൊക്കെ സംശയം വരാം. ലോകം കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന മറ്റൊരു വർഷത്തിലേക്ക് നാം കടക്കുമ്പോൾ രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

വളരെ ഊർജസ്വലതയുള്ള ഒരു പ്രായമാണ് കുട്ടിക്കാലം. ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കൽ കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. പെട്ടെന്ന് ബോറടിക്കുന്ന ഇവരെ വീടിന്റെ നാല് ചുമരുകൾക്ക് ഇടയിൽ തളച്ചിടുക എളുപ്പമല്ല. എങ്കിലും, പഠനം ഓൺലൈൻ ആയതു കൊണ്ടും സാമൂഹിക നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ടും കുട്ടികളെ വീട്ടിൽ തന്നെ എന്തെങ്കിലും പ്രവർത്തനങ്ങളിൽ വ്യാപൃതർ ആക്കിയേ മതിയാവൂ. അതിനായി ചില നിർദേശങ്ങൾ:

1: ദിവസത്തെ ചിട്ടപ്പെടുത്താം.

★ലോക്ക്ഡൗൺ കാലത്ത് ആർക്കും വീടുവിട്ട് പോകേണ്ടതില്ല എന്നതിനാൽ വീടുകളിലെ സാധാരണ സമയക്രമങ്ങൾ മാറി മറിയുന്നത് സ്വാഭാവികമാണ്. പല ദിനചര്യകളുടെയും താളം തെറ്റാം. രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും പകൽ ഉറങ്ങുകയും ഒക്കെ ആവും പുതിയ രീതി.

★ഭക്ഷണക്രമം, ഭക്ഷണം കഴിക്കുന്ന സമയം ഇവ സാധാരണയിൽ നിന്നും വ്യത്യസ്തമാകാം. അമിതമായ ഭക്ഷണം, വ്യായാമം ഇല്ലായ്മ, ഇവ മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ തള്ളിക്കളയരുത്. 

★വർദ്ധിച്ച സ്ക്രീൻ ഉപകരണങ്ങളുടെ ഉപയോഗമാണ് മറ്റൊരു വില്ലൻ. പുറത്തിറങ്ങി കളിക്കാനുള്ള അവസരങ്ങൾ കുറയുന്നത് കുട്ടികളിൽ ടിവി, മൊബൈൽ, കമ്പ്യൂട്ടർ മുതലായ സ്ക്രീൻ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിലേക്കും ആസക്തിയിലേക്കും വഴി തെളിച്ചേക്കാം. ഇവയുടെ നിരന്തരമായ ഉപയോഗം കാഴ്ചാപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും കാരണമാകാം.

★ഈ സാധ്യതകൾ മനസിൽ കണ്ടു വേണം കുട്ടികളുടെ ഒരു ദിവസത്തെ ചിട്ടപ്പെടുത്താൻ. രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതു വരെയുള്ള സമയത്തെ പലതായി തിരിച്ച് ചെയ്യേണ്ട പ്രവൃത്തികൾ തീരുമാനിക്കാൻ കുട്ടികളെ സഹായിക്കുക. പഠനം, ചെറിയ വീട്ടുജോലികൾ എന്നിവക്കൊപ്പം കളികൾക്കും മറ്റു വിനോദങ്ങൾക്കും നിശ്ചിത സമയം കണ്ടെത്തണം. ഈ സമയക്രമം പേപ്പറിൽ രേഖപ്പെടുത്തുകയും ശരിയായി പാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതാണ്. 

2: സ്ക്രീൻ ഉപകരണങ്ങൾ എങ്ങനെ/ എത്ര സമയം ഉപയോഗിക്കാം.

★മൊബൈൽ, ടിവി, ടാബ് എന്നിങ്ങനെ സ്ക്രീൻ മുഖ്യഘടകമായ ഉപകരണങ്ങളെല്ലാം ചേർത്താണ് സ്ക്രീൻ ഉപകരണങ്ങൾ എന്നുപറയുന്നത്. ഉപയോഗിക്കുന്ന സമയത്തെ സ്ക്രീൻ ടൈം എന്നും പറയുന്നു. പ്രായത്തിന് അനുസരിച്ച് ഈ സമയക്രമം മാറാം. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി രണ്ട് മണിക്കൂറാണ് അനുവദനീയമായ സ്ക്രീൻ ടൈം. ഇവയുടെ നിരന്തരമായ ഉപയോഗം കാഴ്ചാപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും കാരണമാകാം. 

★കുട്ടികൾ ഇത്തരം ഉപകരണങ്ങളിൽ എന്താണ് നോക്കുന്നത് എന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. ഇത് ചതിക്കുഴികളിൽ അവർ പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ സഹായിക്കും.

★സ്ക്രീൻ ടൈം കുറയ്ക്കണമെന്ന് കുട്ടികളോട് ആവശ്യപ്പെടുന്നതിനൊപ്പം പകരം എന്ത് ചെയ്യാം എന്ന് നിർദ്ദേശിക്കാനും രക്ഷിതാക്കൾക്ക് സാധിക്കണം. വിലക്കുകളും ശാസനകളും പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക .അതുകൊണ്ട് കാര്യകാരണങ്ങൾ സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കി വേണം കുട്ടികളെ ഇത്തരം പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിക്കാൻ.

3:കളികൾ പലതരം 

★നല്ല മഴയുള്ളപ്പോൾ കുട്ടികൾ വീടിനകത്ത് പലതരം കളികൾ ഏർപ്പെടാറില്ലേ? അതുപോലെ ഈ കൊറോണക്കാലത്തും വീടിനകത്തുതന്നെ ഇരുന്ന് കളിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. ചെറിയ കുട്ടികൾക്ക് പേപ്പറും പെൻസിലും ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുക, നിറം കൊടുക്കുക, വഴി കാണിച്ചു കൊടുക്കുക മുതലായ കളികൾ പരിചയപ്പെടുത്തുകയും കുട്ടികളുടെ സൃഷ്ടികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

★അല്പം കൂടി മുതിർന്ന കുട്ടികൾക്ക് പലതരത്തിലുള്ള ബോർഡ് ഗെയിംസ് (കാരംസ്, ചെസ്സ്, ലൂഡോ, പാമ്പും കോണിയും) പരിചയപ്പെടുത്താം. മാതാപിതാക്കളും രക്ഷിതാക്കളും കുറച്ചുസമയം ഒരുമിച്ച് ഇത്തരം കളികളിൽ ഏർപ്പെടുന്നത് ഇരുകൂട്ടരുടെയും സമ്മർദ്ദം കുറയ്ക്കാൻ ഉപകരിക്കും.

★ഇനിയും മുതിർന്ന കുട്ടികളെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പാചകപരീക്ഷണങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കാം. ഫുഡ് വ്ളോഗിംഗും മറ്റ് ആക്ടിവിറ്റി വീഡിയോകളും കുട്ടികളുടെ ക്രിയാത്മക കഴിവുകളെ  പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. വീട്ടിലെ മുതിർന്ന അംഗങ്ങളോട് സംസാരിച്ച് അവരുടെ കുട്ടിക്കാലത്തെ കളികളെയും മറ്റും പറ്റി ചെറുകുറിപ്പുകൾ തയ്യാറാക്കുന്നത് പുതിയ അറിവുകൾ നേടാൻ സഹായിക്കും. ഒപ്പം വീട്ടിലെ ചെറിയ ജോലികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.

★പ്രകൃതിയുമായി ഇടപെട്ടുള്ള അടുക്കളത്തോട്ട നിർമ്മാണം, പൂച്ചെടി പരിപാലനം ഇവ ചില കുട്ടികൾക്ക് താല്പര്യമുള്ള മേഖലയാണ്. ഇതിൽ രക്ഷിതാക്കളുടെ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ അവരിൽ ആത്മവിശ്വാസം വളരും.

★കുട്ടികളോടൊപ്പം രക്ഷിതാക്കളും കൂടിയിരുന്ന് പുസ്തകങ്ങൾ വായിക്കുന്നതും ആനുകാലിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതും നല്ലതാണ്. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകാൻ സഹായിക്കും.

കുടുംബ ബന്ധങ്ങളും മാനസിക ആരോഗ്യവും

സുശക്തമായ കുടുംബബന്ധങ്ങൾ ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തിന്റെ ഉറച്ച അടിത്തറയാണ്. നിത്യജീവിതത്തിന്റെ തിരക്കിൽപ്പെട്ട് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കാൻ പോലും സമയമില്ലാതെയിരുന്ന ഒരു കാലത്താണ് മഹാമാരിയുടെ വരവും അതിനെത്തുടർന്നുള്ള അടച്ചുപൂട്ടലും. ഇത് ആളുകളെ വീടിനകത്ത് തന്നെ ഇരിക്കാൻ നിർബന്ധിതരാക്കുകയും കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ കൂടുതൽ സമയം ചിലവഴിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ഒരു വിഭാഗം ജനങ്ങൾക്ക് ഈ മാറ്റം ഗുണകരമായിരുന്നു എങ്കിൽ മറ്റൊരു കൂട്ടർക്ക് ദോഷഫലങ്ങളാണുണ്ടായത്.

സ്ത്രീകൾക്ക് ജോലിഭാരം കൂടി. കുട്ടികൾ എല്ലായ്പ്പോഴും രക്ഷിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയതുകൊണ്ട് അവരുടെ പല സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെട്ടു. എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന മാതാപിതാക്കളുള്ള വീടുകളിൽ കുട്ടികളും രക്ഷിതാക്കളും തമ്മിൽ വൈകാരിക അകൽച്ച പ്രകടമായി. ജനങ്ങളുടെ വരുമാനം കുറയുകയും പലർക്കും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തത് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് വിള്ളലുണ്ടാക്കി. തന്മൂലം കഠിനമായ മാനസിക വൈഷമ്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നവരുമുണ്ട്. ഗാർഹിക പീഡനങ്ങൾ ലോക്ക്ഡൗൺ കാലത്ത് വർദ്ധിച്ചു എന്ന് വെളിപ്പെടുത്തുന്ന പഠനങ്ങൾ പുറത്തു വന്നത് നിലവിലെ സ്ഥിതിയുടെ ഗൗരവം തുറന്നു കാട്ടുന്നു.

എന്താണ് പ്രതിവിധി

★കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ച് ഉത്തരവാദിത്തങ്ങൾ പങ്കിട്ടു ചെയ്തുതീർക്കുന്നത് സ്ത്രീകളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

★കുട്ടികളുമായി സമയം ചെലവഴിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.ഈ സമയത്ത് സന്തോഷകരമായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക. ശാസിക്കുന്നതിനും വിമർശിക്കുന്നതിനും മറ്റും ഈ സമയം ഉപയോഗിക്കരുത്.

★വീട്ടിലെ പാചകങ്ങൾ മുതൽ ഒരു ദിവസത്തെ പ്ലാനുകൾ മുഴുവൻ ഒന്നിച്ചിരുന്നു ചർച്ച ചെയ്തു തീരുമാനിക്കുക.

★ഒരു നേരത്തെ ഭക്ഷണമെങ്കിലും എല്ലാവരും ഒരുമിച്ച് കഴിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചുള്ള വ്യായാമം, യോഗ മുതലായവ സാധ്യമെങ്കിൽ പരിശീലിക്കുക.

★ഞാൻ ഒപ്പമുണ്ട് എന്ന മാനസിക പിന്തുണ പങ്കാളികൾക്ക് പരസ്പരം നൽകാനായാൽ അത് സമ്മർദങ്ങളെ അതിജീവിക്കാൻ സഹായിക്കും.

★ഇതും നാം കടന്നു പോകും എന്ന ആത്മവിശ്വാസം വളർത്തിയെടുക്കൽ മഹാമാരിയെ അതിജീവിക്കാൻ അത്യാവശ്യമാണ്.

Share this post
കോവിഡ് കാലത്ത് കുട്ടികളെ വളർത്തുമ്പോൾ
www.huddleinstitute.com
Comments

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing