Huddle

Share this post
വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം എങ്ങനെ തിരിച്ചറിയാം?
www.huddleinstitute.com

വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം എങ്ങനെ തിരിച്ചറിയാം?

Cimona Sebastian
Oct 6, 2021
Comment1
Share

ഇരുപത്തിയേഴുകാരിയായ അർച്ചന നല്ലൊരു നർത്തകിയും എഴുത്തുകാരിയുമാണ്. എറണാകുളത്തെ പ്രശസ്തമായ ഒരു അഡ്വെർടൈസ്‌മെന്റ്  ഏജൻസിയിൽ ജോലി ചെയ്യുന്ന അർച്ചന കൂട്ടുകാർക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവളാണ്. പക്ഷെ അർച്ചനയുടെ ഭർത്താവ് ടെൻഷനിൽ ആണ്. അതിവൈകാരികതയാണ് വില്ലൻ.  അർച്ചനയ്ക്ക് ദേഷ്യം നിയന്ത്രിക്കാനാവില്ല. ഇടക്ക് വല്ലാത്ത സ്നേഹം, എന്നാൽ ഇടക്ക് അനിയന്ത്രിതമായ ദേഷ്യം, കരച്ചിൽ, കുറ്റപ്പെടുത്തൽ, ഭർത്താവ് ഉപേക്ഷിക്കും  എന്ന ഭയം, ഇതിനിടക്ക് അർച്ചന ആത്മഹത്യാ പ്രവണത കാണിക്കുകയും കൂടെ ചെയ്തപ്പോഴാണ് സൈക്കോളജിസ്റ്റിനെ കാണാം എന്ന് തീരുമാനിച്ചത്.

അർച്ചനയും ഭർത്താവുമായി കൂടുതൽ സംസാരിച്ചപ്പോൾ മനസിലായത് അർച്ചനയ്ക്ക് വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം (EUPD)  ഉണ്ടെന്നുള്ളതാണ്.

എന്താണ് വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം (EUPD)?

 വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം (EUPD) ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നും അറിയപ്പെടുന്നു.  ഈ വ്യക്തിത്വത്തിന് ഉടമയായുള്ളവർ  സാധാരണയായി  തീവ്രവും ചാഞ്ചാടുന്നതുമായ വികാരങ്ങൾ അനുഭവിക്കാൻ ഇടയാകുന്നു.

മാനസികാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും  നിഷേധാത്മക വികാരങ്ങളും സുസ്ഥിരമായ വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കും. 

ആത്മഹത്യാ ചിന്തകൾ, സ്വയം ഹാനികരമായ പെരുമാറ്റങ്ങൾ എന്നിവ ഇവർ പ്രകടിപ്പിക്കും.  ഇതൊന്നും ഒരാളുടെ  തെറ്റല്ലെന്നും വൈദ്യശാസ്ത്രപരമായി ചികിത്സിക്കാവുന്ന അവസ്ഥ മാത്രമാണെന്നും  മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി) ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. BPD രോഗനിർണയം നടത്താൻ  മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ (DSM-5) പ്രകാരം താഴെ പറയുന്ന  5 ലക്ഷണങ്ങൾ  ഉണ്ടായാൽ മതി. 

1.വിട്ടുമാറാത്ത ശൂന്യത

അതിവൈകാരികതയുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന പലരും അനുഭവിക്കുന്ന ഒന്നാണ് ശൂന്യത. എന്നാൽ ഈ വ്യക്തിത്വവൈകല്യം ഉള്ളവരിൽ പൊതുവായി കാണുന്ന ഒന്നാണ് ചുറ്റുമുള്ളത് എല്ലാം വ്യർത്ഥമാണെന്നും, ആൾകൂട്ടത്തിൽ താൻ തനിച്ചാണെന്നുമുള്ള ചിന്ത. ഏറെ ആസ്വദിച്ച് ചെയ്യാൻ തുടങ്ങുന്ന കാര്യങ്ങൾ പോലും പകുതിയിൽ വെച്ച് നിർത്തി പോരുക എന്നത് ഇവരിൽ പൊതുവായി കാണുന്ന ഒരു ലക്ഷണമാണ്.

2.അസ്ഥിരമായ വികാരങ്ങൾ

നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാറിമാറി വരുന്ന വികാരങ്ങൾ ചുറ്റുമുള്ളവരെ കൂടി അസ്വസ്ഥമാക്കും. ദേഷ്യം, സ്നേഹം, സങ്കടം, നിസ്സഹായത ഇവയൊക്കെ മിന്നിമായാൻ  നിമിഷങ്ങൾ മതി. ഏതു ചെറിയ കാര്യം പോലും അതികഠിനമായാണ്  ഇവർക്ക് അനുഭവപ്പെടുക. അതുകൊണ്ട് തന്നെ ഇവരുടെ  പ്രതികരണം പലപ്പോഴും  അതിതീവ്രമാണ് . ഇത്  ഉറ്റവരെ പലപ്പോഴും നിസ്സഹായരാക്കും. 

3. ഉപേക്ഷിക്കപ്പെടും എന്ന അമിത ഭയം 

ഏറ്റവും പ്രിയപ്പെട്ടവർ തന്നെ തനിച്ചാക്കി പോകും എന്ന ഭയം ഇവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തും. ഇങ്ങനെ ഒരു ഭയം ഇവരിൽ ഉടലെടുക്കാൻ പ്രത്യേക കാരണം ഒന്നും തന്നെ വേണമെന്നില്ല. പലപ്പോഴും ഇത് ഒരു തോന്നലാണ്. ഇവർ സദാ ജാഗരൂകരാണ്. തന്റെ പ്രിയപ്പെട്ടവർ തന്നിൽ നിന്ന് അകലുന്നുണ്ടോ എന്ന് ഇവർ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് പെരുമാറ്റത്തിലെ ഒരു ചെറിയ വ്യത്യാസം മതി ഇവരെ അസ്വസ്ഥപ്പെടുത്താൻ. എല്ലാം ഇവരിൽ കേന്ദ്രീകരിച്ചേ ഇവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കു. താൻ സ്നേഹിക്കുന്നവർ തന്നിൽ നിന്ന് അകലാതിരിക്കാൻ ഇവർ ഏതറ്റം വരെ പോകാനും മടിക്കില്ല. ആത്മഹത്യാ ഭീഷണി മുഴക്കുക, വേണ്ടിവന്നാൽ സ്വയം മുറിപ്പെടുത്താനും ഇവർ മടി കാണിക്കാറില്ല. 

4. അസ്ഥിരമായ സ്വയംബോധം 

ഈ വ്യക്തിത്വ വൈകല്യം ഉള്ളവർക്ക് സ്വനമായി താത്പര്യങ്ങളും നിർവചനങ്ങളും   ഉണ്ടാവുക അപൂർവ്വമാണ്. ഇവർ പലപ്പോഴും മറ്റുള്ളവരെ പോലെ, പ്രത്യേകിച്ചു തനിക്ക് ഇഷ്ടമുള്ളവരെ  പോലെ പെരുമാറാൻ ശ്രമിക്കുകയാണ് പതിവ്.

5. ആത്മനിയന്ത്രണമില്ലാത്ത  പെരുമാറ്റങ്ങൾ

വരവിൽ കവിഞ്ഞു ചെലവഴിക്കുക, ആഡംബര ജീവിതം നയിക്കുക, അനാരോഗ്യപരമായ ലൈംഗികബന്ധം, ലഹരിവസ്തുക്കളുടെ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ് ഇവയൊക്കെ ഇവരിൽ പൊതുവായി കാണപ്പെടുന്ന സ്വഭാവമാണ്. 

6. അനിയന്ത്രിതമായ  കോപം 

നിരാശയും, കോപവും, നിസ്സഹായതയും, ശൂന്യതാബോധവും ഒക്കെ കൂടിക്കലർന്ന അതിവൈകാരികമായ അവസ്ഥയിലൂടെ ഇവർ കടന്നു പോകും. ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ  അനിയന്ത്രിതമായ കോപം ഇവർ പ്രകടിപ്പിച്ചേക്കാം.

7. അസ്ഥിരമായ വ്യക്തിബന്ധങ്ങൾ  

അനായാസമായി ഇവർ സൗഹൃദങ്ങളും പ്രണയബന്ധങ്ങളും ഉണ്ടാക്കും. എന്നാൽ വളരെ വേഗം തന്നെ ഈ ബന്ധങ്ങളിൽ വിള്ളൽ വീഴും. വളരെപ്പെട്ടെന്ന് ഇവർ ആളുകളെ മികച്ച വ്യക്തികളായി കണക്കാക്കുകയും എന്നാൽ എന്തെങ്കിലും ഒരു പോരായ്മ ഇവരുടെ ഭാഗത്തു ഉണ്ടായാൽ അവരെ തള്ളിപ്പറയുകയും ചെയ്യും. വളരെ പെട്ടെന്നു ബന്ധങ്ങൾ ഉണ്ടാക്കുന്നതുപോലെ തന്നെ ബന്ധങ്ങളിൽ വിള്ളൽ വരാൻ നിസ്സാര കാര്യങ്ങൾ മതി.  ഇവർ പ്രിയപ്പെട്ടവരായി കണക്കാക്കുന്ന വ്യക്തി നഷ്ടപ്പെട്ടാൽ താൻ എങ്ങനെ ജീവിക്കും എന്ന ചിന്ത ഇവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.  തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയത്താൽ പലപ്പോഴും ഇവർ നിയന്ത്രണമില്ലാതെ പെരുമാറുകയും ബന്ധങ്ങളെ മുറിക്കുകയും ചെയ്യും.

8. തുടർച്ചയായുള്ള  ആത്മഹത്യാ ഭീഷണികൾ/  ശ്രമങ്ങൾ

പലപ്പോഴും ഈ വ്യക്തിത്വം ഉള്ളവരിൽ ആത്മഹത്യാ പ്രവണത വളരെ കൂടുതലാണ്.

9. മിഥ്യാധാരണകൾ

മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ഇവർക്ക് ചുറ്റും ഉള്ളതിനോട് മിഥ്യാധാരണ സർവ്വസാധാരണമായി തോന്നും. ചുറ്റുമുള്ളവർ, അവർ ഏറ്റവും പ്രിയപ്പെട്ടവരായി കൊള്ളട്ടെ, അല്ലെങ്കിൽ യാതൊരു പരിചയമില്ലാത്തവർ ആവട്ടെ എല്ലാവരും തനിക്കെതിരെയാണ്, ഗൂഢാലോചന നടത്തുന്നു എന്നൊക്കെ ഇവർക്ക്  തോന്നാം.

ഇതിൽ നിന്ന് ഒരു മോചനം ഉണ്ടോ?

അർച്ചനയുടെ ഭർത്താവിന് അറിയേണ്ടിയിരുന്നത്  ഇതായിരുന്നു!അതിവൈകാരികതയും, അനിയന്ത്രിതമായി മാറിമറിഞ്ഞു വരുന്ന വികാരങ്ങളും, തന്നിലും ചുറ്റുമുള്ളവരിലും അസ്വസ്ഥത ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞു സൈക്കോളജിയിലും സൈക്ക്യാട്രിയിലും ചികിത്സ നൽകി തുടങ്ങുന്നത് വഴി ലക്ഷണങ്ങൾ കുറച്ചു കൊണ്ട് ആരോഗ്യപരമായ ഒരു ജീവിതം നയിക്കാൻ വ്യക്തിയെ പ്രാപ്തമാക്കുവാൻ സാധിക്കും. 

കതിരിൽ കൊണ്ട് വളം വെക്കുന്നതിലും നല്ലത് ചെറുപ്പം മുതൽ  ഇങ്ങനെ ഒരു സ്വഭാവ സവിശേഷത പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങളിൽ ആത്മനിയന്ത്രണം വളർത്തിയെടുക്കുക എന്നതാണ്.

മാതാപിതാക്കൾക്ക് അത് സാധിക്കുന്നില്ലെങ്കിൽ അവർ സൈക്കോളജിസ്റ്റുകളുടെ സഹായം തേടുന്നത് ഉപകാരപ്രദമാണ്. ആരോഗ്യപരമായ ധാരണകൾ പലതരത്തിലുള്ള ബിഹേവിയറൽ തെറാപ്പി വഴി വളർത്തിയെടുക്കുവാൻ സാധിക്കും. ഉറ്റവർ എന്ന രീതിയിൽ  ഇവരെ ഒരു ഡയഗണോസ്റ്റിക് ഫ്രെയിംവർക്കിൽ നിർത്താതെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് കൂടെ നിൽക്കുവാൻ  ശ്രദ്ധിക്കണം.

Comment1
ShareShare
A guest post by
Cimona Sebastian
Subscribe to Cimona

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

Gowri
Feb 4

Good Article Cimona Mam!

Expand full comment
ReplyGive gift
TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing