Huddle

Share this post
പെൺകുട്ടികൾക്ക് ആർത്തവ ബോധവൽക്കരണം എപ്പോൾ?
www.huddleinstitute.com

പെൺകുട്ടികൾക്ക് ആർത്തവ ബോധവൽക്കരണം എപ്പോൾ?

Psy. Swargeeya D P
Aug 18, 2021
1
Share this post
പെൺകുട്ടികൾക്ക് ആർത്തവ ബോധവൽക്കരണം എപ്പോൾ?
www.huddleinstitute.com

കൗമാരകാലത്തിന്റെ ആരംഭത്തിന് ശേഷം ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ പെൺകുട്ടികളിൽ ആർത്തവകാലത്തിന് തുടക്കം കുറിയ്ക്കുന്നു.

സ്ത്രീകളിലെ പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ഏറ്റവും ആദ്യത്തെ പടിയാണ് ആർത്തവമെങ്കിലും, ശാരീരികമായും മാനസികമായും പ്രത്യുല്പാദനത്തിനായി പാകപ്പെടുന്നതിന് മുന്നിൽ ഒട്ടേറെ വർഷങ്ങൾ ശേഷിക്കുന്നു.

എന്നാൽ ആർത്തവകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പെൺകുട്ടികൾക്ക് ‘ആർത്തവ വിദ്യാഭ്യാസം’ നൽകുന്നതിലൂടെ തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പുകൾ കൂടതൽ എളുപ്പമാക്കാൻ അവരെ സഹായിക്കുന്നു. കാരണം ആർത്തവകാലം ഒട്ടേറെ ശാരീരിക, മാനസിക മാറ്റങ്ങളുടെ കാലമാണ്. ഹോർമോണുകളുടെ പ്രവർത്തന ഫലമായി ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ പലപ്പോഴും ശാരീരിക മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു.

അതുകൊണ്ട് തന്നെ ആർത്തവകാലത്തിന്റെ വരവോടെ ശരീരത്തിനും മനസ്സിനുമുണ്ടാക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നത് സംഘർഷങ്ങളെ മറികടക്കുന്നതിന് സഹായിക്കുന്നു.

എന്താണ് ആർത്തവം?

ആർത്തവരക്തം ഗർഭപാത്രത്തിൽ നിന്നും പുറപ്പെട്ട് യോനിയിലൂടെ രക്തം പുറത്ത് വരുന്ന പ്രക്രിയ ആണെങ്കിലും, തലച്ചോറും വിവിധ ഹോർമോണുകളും, രണ്ട് ഓവറികളും(അണ്ഡാശയങ്ങളും) ഉൾപ്പെട്ട കൂട്ട് പ്രവർത്തനങ്ങളുടെ ഫലമാണ് ആർത്തവം എന്ന പ്രതിഭാസം. ഹൈപ്പോതലാമസിലും പിറ്റ്യുറ്ററി ഗ്ലാൻഡിലും ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തന മൂലം ഓരോ ഓവറിയിൽ വീതം മാറി മാറി എല്ലാമാസവും ഒരു അണ്ഡം ഉൽപ്പാദിപ്പിക്കപ്പെടുകയും വളർച്ചയെത്തി പുറത്തുവരികയും ചെയ്യുന്നു. ഇതേ തുടർന്ന് ഒരു കുഞ്ഞിനെ കരുതാനെന്നവണ്ണം ഗർഭപാത്രത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കുന്നു(എൻഡോമെട്രിയം സ്തരം എന്ന പേരിലുണ്ടാകുന്ന സ്തരം അണ്ഡവും ബീജവും ചേർന്ന് രൂപപ്പെടുന്ന ഭ്രൂണത്തിന് പറ്റിച്ചേർന്ന് വളരാൻ ഗർഭാശയം ഒരുക്കുന്നതാണ്). എന്നാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡം ബീജവുമായി സമ്യോജിക്കപ്പെടാതെ വരുമ്പോൾ ഗർഭപാത്രത്തിലെ എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം അണ്ഡവും പുറത്ത് പോകുന്നു. ഇതാണ് ആർത്തവം എന്ന പ്രക്രിയ. 25 മുതൽ 30 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് സാധാരണയായി ആരോഗ്യകരമായ ആർത്തവചക്രം സംഭവിക്കുന്നത്. ആരോഗ്യകരമായ അർത്തവമായി കണക്കാക്കുന്നത് 7 ദിവസങ്ങൾ വരെ നീണ്ട് നിൽക്കുന്ന അല്ലെങ്കിൽ 7 ദിവസങ്ങൾക്കുള്ളിൽ ഒരു പ്രാവശ്യത്തെ ആർത്തവരക്തം മുഴുവനായി പുറം തള്ളപ്പെടുന്ന പ്രക്രിയയാകുന്നു. അതുകൊണ്ട്തന്നെ അതിൽ കൂടുതൽ ദിവസങ്ങളിൽ തുടരുന്ന രക്ത പ്രവാഹം തളർച്ചയ്ക്ക് കാരണമാകുന്നു.

ആർത്തവം എപ്പോൾ സംഭവിക്കുന്നു?

മുൻപ് പറഞ്ഞതുപോലെ സാധാരണയായി കൗമാരകാലത്തിന്റെ ആരംഭത്തിന് ശേഷം വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ആർത്തവം സംഭവിക്കുന്നു. 12-13 വയസ്സിൽ വലിയൊരു വിഭാഗം പെൺകുട്ടികൾക്കും ആർത്തവം ആരംഭിക്കുന്നു. എന്നാൽ ഇന്നത്തെ മാറിമറിയുന്ന ഭക്ഷണ രീതിയും ജീവിതസാഹചര്യങ്ങളും പലപ്പോഴും അർത്തവത്തെ അൽപ്പം കൂടി നേരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. ഒരു വിഭാഗം കുട്ടികൾക്ക് 10-11 വയസ്സ് കാലഘത്തിൽ ആർത്തവമുണ്ടാകുന്നതായി അടുത്തകാലത്തെ പഠനങ്ങൾ വ്യക്തമാക്കുന്നു.

ആർത്തവ വിദ്യാഭ്യാസത്തിന്റെ ആവശ്യകത?

കരഞ്ഞു തളർന്ന 12 വയസ്സുള്ള ഒരു പെൺകുട്ടി എന്റെ മുന്നിലിരിക്കുന്നു. ഞാൻ സാവധാനം ആ കുട്ടിയുടെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിച്ചു. കുട്ടി സംസാരിച്ചു തുടങ്ങി.

“മേഡം, എനിക്ക് ആദ്യമായി പീരിയഡ്‌സ് ആയി. പക്ഷെ കുറേ ദിവസമായി എനിക്ക് എന്ത്‌ പറ്റിയെന്ന് എനിക്ക് അറിയില്ലാരുന്നു. ഞാൻ കരുതിയത് എനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ്. (സ്വാഭാവികം! രക്തം പുറത്ത് വരുന്ന, സാധാരണ മനുഷ്യന് പരിചയമുള്ള ഏക ‘അസുഖം’ അതാണല്ലോ. പിന്നെ മുൻപും പലരും ഇതേ വാക്കുകൾ എന്നോട് പറഞ്ഞിട്ടുള്ളത് കൊണ്ട് എനിക്ക് ആ ചിന്തയിൽ അത്ഭുതമൊന്നും തോന്നിയില്ല.)

ഇന്നലെയാണ് ഇത് അമ്മയ്ക്ക് മനസ്സിലായത്. അപ്പോഴാണ് അമ്മ പീരിയഡ്‌സ്നെ കുറിച്ച് എനിക്ക് പറഞ്ഞു തന്നത്. ക്യാൻസറല്ല എല്ലാ സ്ത്രീകൾക്കും വരുന്നതാണെന്ന് അമ്മ പറഞ്ഞപ്പോൾ സമാധാനമായി. പക്ഷെ എനിക്ക് പേടി മാറുന്നില്ല. എപ്പോഴും സങ്കടം വരുവാ. പഠിക്കാനും ഉറങ്ങാനും പറ്റുന്നില്ല.“

ആ കുട്ടിയുടെ ഉള്ളിലുണ്ടായ ഭയം മാറ്റിയെടുത്ത് സന്തോഷവതിയായ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കാൻ കഴിഞ്ഞുവെങ്കിലും ഈ അവസ്ഥയിലൂടെയോ ഇതിനേക്കാൾ മോശമായ മാനസികാവസ്ഥയിലൂടെയോ കടന്നുപോകുന്ന കുട്ടികൾ ഇനിയുമേറെ ഉണ്ടായേക്കാം. മുൻകൂട്ടി ലഭിക്കുന്ന ആർത്തവ വിദ്യാഭ്യാസത്തിന് ആദ്യ ആർത്തവത്തെ തുടർന്നുള്ള ഇത്തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഒരു പരിധിവരെ സഹായിക്കും.

മറ്റൊരു കാര്യം, ആർത്തവകാല ആരംഭത്തിന് ശേഷം ശ്രദ്ധിക്കേണ്ട ശുചിത്വമാണ്. കൃത്യമായ അറിവ് ഈ കാര്യത്തിൽ ലഭിച്ചില്ലെങ്കിൽ ആർത്തവത്തെ തുടർന്ന് പല ആരോഗ്യപ്രശ്നങ്ങളും അവരെ ബാധിക്കാനിടയുണ്ട്.

ആർത്തവ ബോധവൽക്കരണം/വിദ്യാഭ്യാസം എപ്പോൾ?

പെൺകുട്ടികളുടെ വളർച്ചയെ ശ്രദ്ധിക്കുക. പത്ത് വയസ്സിന് ശേഷം ശാരീരിക വളർച്ച വേഗത്തിൽ സംഭവിക്കുന്നു. സ്തനങ്ങൾ വളരുന്നു. ശരീരത്തിന്റെ സ്വകാര്യഭാഗത്ത് രോമവളർച്ചയുണ്ടാകുന്നു. വളർച്ചയുടെ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങുമ്പോൾ ഘട്ടം ഘട്ടമായി അവർക്ക് ആർത്തവത്തെ കുറിച്ച് പറഞ്ഞു നൽകാം.

ആർത്തവകാലത്ത് ശാരീരികമായുണ്ടാകാൻ ഇടയുള്ള വയറുവേദന, സ്തനങ്ങളിലും തുടയിലും മസിലുകളിലും ഉണ്ടാക്കാനിടയുള്ള വേദനകളെ കുറിച്ച് പറഞ്ഞ് നലാകാം.

ഈ കാലത്ത് ശാരീരിക ശുചിത്വത്തിൽ എങ്ങനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു നൽകാം. അടിവസ്ത്രങ്ങളും നാപ്കിനും എത്രസമയം തുടർച്ചയായി ഉപയോഗിക്കാം എന്ന് പറഞ്ഞു നൽകാം.

ഈ സമയങ്ങളിൽ മാനസികമായുണ്ടാകാനിടയുള്ള അമിത ദേഷ്യത്തെയും, സങ്കടങ്ങളെയും, വാശികളെയും ഒക്കെ പരിചയപ്പെടുത്താം.

അങ്ങനെ അവരുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേയ്ക്ക് അവരെ പക്വതയോടെ, സുരക്ഷിതമായി കൈപിടിച്ചുയർത്താം.

Psy. സ്വർഗ്ഗീയ ഡി.പി

കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

Comment
Share
Share this post
പെൺകുട്ടികൾക്ക് ആർത്തവ ബോധവൽക്കരണം എപ്പോൾ?
www.huddleinstitute.com

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing